ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു വേറെയ്റ്റി ബീഫ് കറി പരിചയപ്പെട്ടാലോ. തികച്ചും വ്യത്യസ്തമായ ഈ ബീഫ് കറി ഇത്രയും ടെസ്റ്റിൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു കിലോ പോത്തിറച്ചി നല്ല പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇനി ഈ ഇറച്ചി ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം ആവശ്യമായ ഉപ്പും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് ബീഫ് വേവിച്ചെടുക്കുക.
ഒരു മൂന്നു ഫിസിൽ വരുന്നത് വരെ ബീഫ് വേവിച്ചെടുക്കുക. ഇനി മുക്കാൽ ഭാഗം വെന്തു വന്ന ചിക്കൻ മാറ്റി വെക്കുക. ശേഷം ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. എന്നിട്ട് എണ്ണയിലേക്ക് മുക്കാൽ ടീസ്പൂൺ ഉലുവ ചേർത്ത് പൊട്ടിക്കുക. ഒരു പതിനഞ്ചു ചുവന്നുള്ളിയും, ഒരു മൂന്നു പച്ചമുളകും, രണ്ട് തണ്ട് കറിവേപ്പിലയും, ചേർത്ത് നന്നായി വഴറ്റുക. ശേഷം ഒരു മൂന്നു സവാള അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം ആവശ്യമായ ഉപ്പും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒന്നര ടീസ്പൂൺ കുരുമുളക്പൊടിയും, മൂന്നു ടേബിൾ സ്പൂൺ മുളക്പൊടിയും, നാലു ടേബിൾ സ്പൂൺ മല്ലിപ്പൊടിയും ചേർത്ത് മൂപ്പിക്കുക.
ശേഷം മൂത്തു കിട്ടിയ മസാലയിൽ വേവിച്ചു വെച്ചിട്ടുള്ള ബിഫ് ചേർത്ത് ഇളക്കുക. ഇനി അടച്ചു വെച്ച് ബീഫിനെ നന്നായി വേവിച്ചെടുക്കുക. ശേഷം വറ്റി റെഡിയായി വന്ന ബീഫിനെ അര ടീസ്പൂൺ ഗരം മസാലയും,കുറച്ചു മല്ലിയിലയും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ നല്ല നാടൻ ബീഫ് കറി റെഡിയായി വന്നിട്ടുണ്ട്. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
