ഡയമണ്ട് കട്ട് ആർക്കും ഇനി ഈസിയായി ഉണ്ടാക്കാം.

പണ്ട് കാലം മുതൽക്കേ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് ഡയമണ്ട് കട്ട്. എല്ലാ വിശേഷങ്ങൾക്കും ഉണ്ടാകാറുള്ള ഒരു പലഹാരം കൂടിയാണ് ഈ ഡയമണ്ട് കട്ട്. അപ്പോൾ ഈ ഓണത്തിനും നമുക്ക് ഈ സ്നാക്ക് ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ഈ സ്നാക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ഗ്ലാസ് മൈദാ എടുക്കുക. ശേഷം അത് ഒരു ബൗളിലേക്ക് മാറ്റുക. ഇനി രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക.

ഇനി രണ്ട് നുള്ള് മഞ്ഞൾപൊടി, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഇളം ചൂടുള്ള ആറ് ടേബിൾ സ്പൂൺ വെള്ളം ചേർത്ത് കുഴച്ചടുക്കുക. നല്ല സോഫ്റ്റായി മാവിനെ കുഴച്ചെടുക്കുക. ഇനി പത്തു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി കൗണ്ടർ ടോപ്പിൽ കുറച്ചു പൊടി വിതറിയ ശേഷം നല്ല പോലെ പരത്തി എടുക്കുക. ഇനി നന്നായി കനം കുറച്ചു പരത്തിയ ശേഷം ഡയമണ്ട് ഷെയ്പ്പിൽ കട്ട് ചെയ്തു എടുക്കുക.

ഇനി നല്ല പോലെ ചൂടാക്കിയ എണ്ണയിലേക്ക് ഈ സ്‌നാക്കിനെ ഇട്ടു കൊടുക്കുക. ഇനി തിരിച്ചും മറിച്ചിമിട്ട് ഫ്രൈ ആക്കി എടുക്കുക. ലോ ഫ്ളൈമിലിട്ട് ഒരു യെല്ലോ കളർ ആകുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക. ശേഷം ഒരുനൂൽ പരുവമായ പഞ്ചസാര പാനി ഫ്രൈ ആക്കി എടുത്ത സ്നാക്കിലേക്ക് വീഴ്ത്തി മിക്‌സാക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ഡയമണ്ട് കട്ട് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ ഓണത്തിന് ഈ സ്നാക്കാകട്ടെ ഒരു മധുരം. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page