നമ്മുടെയെല്ലാം വീടുകളിൽ മുടങ്ങാതെ കാണുന്ന ഒരു സാധനമാണ് അരിപ്പൊടി. എന്നാൽ ഇന്ന് നമുക്ക് ഈ അരിപ്പൊടി വെച്ചിട്ട് ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന്. അതിനായി മൂന്ന് വലിയ പൊട്ടറ്റോ വേവിച്ച ശേഷം തൊലി കളഞ്ഞു ഉടച്ചെടുക്കുക. ശേഷം ഉടച്ചെടുത്ത ഉരുളക്കിഴങ്ങിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പില അരിഞ്ഞതും, ചേർക്കുക.
ഇനി ആവശ്യത്തിന് ഉപ്പും, കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, ഒരു ടീസ്പൂൺ ചിക്കൻ കറി മസാല, മൂന്നു ടേബിൾ സ്പൂൺ അരിപ്പൊടി, ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഇഷ്ടമുള്ള ഷെയ്പ്പിൽ ഉരുളക്കിഴങ്ങിനെ ഷെയ്‌പ്പാക്കി എടുക്കുക. ഇവിടെ ഒരു ഓവൽ ഷെയ്പ്പിലാണ് ആക്കി എടുത്തിട്ടുള്ളത്. ശേഷം എല്ലാം ഇതുപോലെ ആക്കി എടുക്കുക. ശേഷം കുറച്ചു ബ്രെഡ് മിക്സിയിലിട്ട് പൊടിച്ചെടുക്കുക.
ശേഷം ഓരോ സ്നാക്കും ബ്രെഡ് പൊടിയിൽ കോട്ടാക്കി എടുക്കുക. നല്ല പോലെ എല്ലാ സൈഡും പൊതിഞ്ഞെടുക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിക്കുക. ഇനി ചൂടായി വന്ന ഓയിലിൽ ഓരോ സ്നാക്കായി ഇട്ട് കൊടുക്കുക. ശേഷം ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചും മറിച്ചുമിട്ട് ഫ്രൈ ആക്കി എടുക്കുക. മീഡിയം ടു ഹൈ ഫ്ളൈമിലിട്ടു വേണം ഇത് ഫ്രൈ ചെയ്തു എടുക്കുവാൻ.
ശേഷം രണ്ടു സൈഡും ഒരു ബ്രൗൺ കളർ ആയി വന്നാൽ എണ്ണയിൽ നിന്നും കോരി മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ അരിപ്പൊടിയും, ഉരുളക്കിഴങ്ങും കൊണ്ടുള്ള സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ സ്നാക്ക് തയ്യാറാക്കി നോക്കണേ. വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ ഏറെ നല്ലതാണ് ഈ സ്നാക്ക്. വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ സ്നാക്ക് തയ്യാറാക്കി ഇരിക്കുന്നത്.
