നമ്മുടെ വീടുകളിൽ എപ്പോഴും കാണുന്ന രണ്ട് സാധനങ്ങളാണ് റവയും ശർക്കരയും. എന്നാൽ ഇന്ന് നമുക്ക് റവയും ശർക്കരയും കൊണ്ട് ഒരു അടിപൊളി സ്വീറ്റ് പലഹാരം ഉണ്ടാക്കിയാലോ. ഒരു ഹൽവയാണ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഇരുന്നൂറ്റി അൻപത് ഗ്രാം വറുക്കാത്ത റവ എടുക്കുക. ശേഷം റവയിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് ഒന്ന് മിക്‌സാക്കുക. ശേഷം റവയെ ഈ വെള്ളത്തിൽ രണ്ട് മണിക്കൂറോളം കുതിരാനായി വെക്കുക.
രണ്ട് മണിക്കൂറിനു ശേഷം കുതിർന്നു കിട്ടിയ റവയെ കൈ കൊണ്ട് ഒന്ന് പിഴിഞ്ഞെടുക്കുക. ശേഷം റവയെ ഒരു അരിപ്പയിലേക്ക് മാറ്റുക. എന്നിട്ട് കൈ കൊണ്ട് നന്നായി പിഴിഞ്ഞ് റവയുടെ പാൽ എടുക്കുക. ശേഷം ഒരു തവണ പിഴിഞ്ഞെടുത്ത ശേഷം വീണ്ടും റവയിലേക്ക് രണ്ട് കപ്പ് വെള്ളം ചേർത്ത് വീണ്ടും കൈ കൊണ്ട് പിഴിഞ്ഞ് പാൽ എടുക്കുക. ശേഷം നല്ല പോലെ പിഴിഞ്ഞ് പാൽ എടുത്ത ശേഷം ഒന്നും കൂടി അരിച്ചെടുക്കുക. ഒട്ടും തന്നെ തരിയില്ലാതെ വേണം പാൽ എടുക്കാൻ. ഇനി അര മണിക്കൂറോളം പാലിനെ ഒന്ന് റെസ്റ്റ് ചെയ്യാനായി വെക്കുക. അര മണിക്കൂറായപ്പോൾ മുകളിലായി ഉള്ള വെള്ളം മാത്രം ഇതിൽ നിന്നും പതിയെ കോരി മാറ്റുക.
ഇനി ഒരു പാത്രത്തിലേക്ക് മൂന്നര അച്ചു ശർക്കര എടുക്കുക. ഇനി മുക്കാൽ കപ്പ് വെള്ളം ശർക്കരയിലേക്ക് ചേർത്ത് ശർക്കര അലിയിച്ചെടുക്കുക. ശേഷം നന്നായി അലിഞ്ഞു കിട്ടിയ ശർക്കരയെ ഒന്ന് അരിച്ചെടുക്കുക. ഇനി മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോർ ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് കട്ടയില്ലാതെ കലക്കുക. ഇനി റവയുടെ പാലിനെ ഒരു സോസ് പാനിലേക്ക് മാറ്റി അടുപ്പിലേക്ക് വെക്കുക. ശേഷം ചൂടാക്കുക. കൈ വിടാതെ ഇളക്കുവാൻ ശ്രെദ്ധിക്കുക. ശേഷം ചൂടായി വന്ന റവയുടെ പാലിലേക്ക് ഒരു കപ്പ് തേങ്ങാപ്പാൽ ചേർത്ത് ഇളക്കുക.
ഇനി എല്ലാം കൂടി ഇളക്കി ഇളക്കി ഇത് കുറുക്കി എടുക്കുക. ശേഷം ചെറുതായി കുറുകി വരുമ്പോൾ അരിച്ചു വെച്ചിട്ടുള്ള ശർക്കര പാനി ചേർത്ത് ഇളക്കുക. കൈ വിടാതെ ഇളക്കുവാൻ മറക്കരുതേ. ഇനി കുറുകി വരാൻ തുടങ്ങുമ്പോൾ കലക്കി വെച്ചിട്ടുള്ള കോൺ ഫ്ലോർ മിക്സ് ചേർത്ത് ഇളക്കുക. ലോ ഫ്ളൈമിലിട്ട് വേണം ഇത് വേവിക്കാൻ. ഇനി കുറുകി വരുമ്പോൾ കുറച്ചു ഏലക്ക പൊടിച്ചതും, ഒരു നുള്ളു ഉപ്പും, ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ഇളക്കുക. പാനിൽ നിന്നും വിട്ടു വരുന്ന പരുവം വരെ ഇടയ്ക്കിടെ നെയ്യ് ചേർത്ത് ഇളക്കുക. ശേഷം പാനിൽ നിന്നും വിട്ടുവരാൻ തുടങ്ങുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു ഈ മിക്സ് ഒരു ട്രേയിലേക്ക് മാറ്റുക. എന്നിട്ട് മുകളിലായി കുറച്ചു നട്ട്സും ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കിണ്ണത്തപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പലഹാരം തയ്യാറാക്കി നോക്കണേ.
