എല്ലാ ദിവസവും നല്ല ചുറുചുറുക്കോടെ ഇരിക്കാനായി ഈ ജ്യൂസെന്നു കുടിച്ചു നോക്കൂ

ഇന്ന് നമുക്ക് നല്ല ചൂടുള്ള കാലത്തും ക്ഷീണത്തിനും ഏറെ ഉത്തമമായ ഒരു ഡ്രിങ്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഈ ഡ്രിങ്ക് നല്ല ഒരു റിഫ്രഷിങ് ഡ്രിങ്കാണ്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഡ്രിങ്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒന്നരക്കപ്പ് കറുത്ത മുന്തിരി നല്ലപോലെ കഴുകി വൃത്തിയാക്കി എടുക്കുക. ശേഷം മുന്തിരിയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കാൽ കപ്പ് വെള്ളവും ചേർത്ത് അടിച്ചെടുക്കുക.

നല്ല സ്മൂത്തായി അടിച്ചെടുത്ത ജ്യൂസിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് നല്ലപോലെ അരിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസ്സിലേക്ക് ഒരു പച്ചമുളക് രണ്ടായി കീറിയതും, ഒരു പകുതി നാരങ്ങയുടെ നീരും, ഗ്ലാസ്സിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു ടേബിൾസ്പൂൺ കസ്കസ് വെള്ളത്തിൽ കുതിർത്തി എടുക്കുക. എന്നിട്ട് നല്ലപോലെ കുതിർന്നു കിട്ടിയ കസ്കസിനെ ഒരു ഗ്ലാസ്സിലേക്ക് മാറ്റുക. എന്നിട്ട് അരിച്ചെടുത്തിട്ടുള്ള ഫ്രഷ് ജ്യൂസ് പകുതിയോളം ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊടുക്കുക.

എന്നിട്ട് രണ്ട് ടേബിൾസ്പൂൺ നന്നാരി സിറപ്പ് ചേർത്ത് കൊടുക്കുക. നന്നാരി സിറപ്പ് ഇല്ലായെങ്കിൽ പഞ്ചസാര ചേർത്ത് കൊടുക്കുക. ശേഷം രണ്ടു നുള്ള് ഉപ്പും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ല തണുപ്പ് കിട്ടാനായി കുറച്ച് ഐസ് ക്യൂബ്സ് കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് മുകളിലായി പാകത്തിന് വെള്ളവും, കുതിർത്തി വെച്ചിട്ടുള്ള കസ്കസും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. എന്നിട്ട് അടച്ചു വച്ച് നല്ലപോലെ കുലുക്കി എടുക്കുക. എന്നിട്ട് നല്ല തണുപ്പോടുകൂടി തന്നെ സെർവ് ചെയ്യാം.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള മുന്തിരി കൊണ്ട് തയ്യാറാക്കിയിട്ടുള്ള
റിഫ്രഷിങ്ങ് ജ്യൂസ് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു ഡ്രിങ്കാണിത്. എല്ലാവരും ഈ രീതിയിൽ ഒരു ജ്യൂസ് തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page