കേരള സ്റ്റൈൽ നല്ല നാടൻ പക്കാവട. നല്ല ചൂട് കട്ടനൊപ്പം രുചിയോടെ തിന്നൂ.

നാം പണ്ടുകാലം മുതൽക്കേ കൊതിയോടെ കഴിച്ചു വരുന്ന ഒരു പലഹാരമാണ് പക്കാവട. എന്നാൽ പലർക്കും ഇതിന്റെ യഥാർത്ഥ രുചിയിൽ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് അറിയില്ല. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ പക്കാവട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു കപ്പ് അരിപ്പൊടിയും ഒരു കപ്പ് കടലമാവും എടുക്കുക. ശേഷം രണ്ടും കൂടി ഒരുമിച്ചു ചേർത്ത് മിക്‌സാക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ചു അല്ലി വെളുത്തുള്ളി ചേർത്ത് കൊടുക്കുക.

എന്നിട്ട് പാകത്തിന് ഉപ്പും, മിക്‌സാക്കി വെച്ചിട്ടുള്ള മാവും കുറച്ചു ചേർത്ത് നന്നായി പൊടിച്ചെടുക്കുക. എന്നിട്ട് പൊടിച്ചെടുത്ത പൊടിയെ ബാക്കിയുള്ള അരിപ്പൊടിയും കടലമാവിൻറെയും മിക്സിലേക്ക് ചേർത്ത് യോജിപ്പിക്കുക. ഇനി രണ്ടര ടീസ്പൂൺ മുളക്പൊടിയും, മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ, ഇനി മൂന്ന് ടീസ്പൂൺ വെളിച്ചണ്ണയും ചേർത്ത് മിക്‌സാക്കി എടുക്കുക. ഇനി കുറെച്ചെയായി വെള്ളം ചേർത്ത് മാവിനെ നല്ല പോലെ കുഴച്ചെടുക്കുക.

ഇനി നല്ല മയത്തിൽ കുഴച്ചെടുത്ത മാവിനെ എണ്ണ തടകിയ സേവനാഴിയിലേക്ക് ഇട്ടു കൊടുക്കുക. പക്കാവടയുടെ അച്ചാണ് ഇടേണ്ടത്. എന്നിട്ട് ഒരു കടായിയിൽ എണ്ണ ചൂടാക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഒരു മീഡിയം ചൂടായി വന്ന എണ്ണയിലേക്ക് മാവിനെ ചുറ്റിച്ചു ഇട്ടു കൊടുക്കുക. എന്നിട്ട് എണ്ണയിൽ വറുത്തു കോരുക. കുറച്ചു കറിവേപ്പില കൂടി വറുത്തു ഈ പക്കാവടയിലേക്ക് ചേർത്ത് കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ പക്കാവട ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. പണ്ടുകാലം മുതൽക്കേ നമ്മൾ കഴിച്ചു വന്ന പക്കാവടയുടെ ടേസ്റ്റ് തന്നെയാണ് ഇത്. മൈ കിച്ചൺ വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കരുതേ.

 

Leave a Reply