എല്ലാവരും കൂടുതലായും ഇഷ്ടപ്പെടുന്നത് നാടൻ പലഹാരങ്ങളാണ്. അതും പണ്ട് കാലം മുതൽക്കേ നമ്മൾ കഴിച്ചിട്ടുള്ളതും രുചിയേറിയതുമായ പലഹാരങ്ങൾ ദാരാളമുണ്ട്. അതിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ളതും എപ്പോഴും കഴിക്കാൻ കൊതിയുള്ള ഒരു പലഹാരമാണ് കുഴലപ്പം. കുഴലപ്പം തന്നെ രണ്ട് രീതിയിൽ തയ്യാറാക്കാം. അപ്പോൾ ഇന്ന് നമുക്ക് മധുരം ചേർക്കാത്ത കുഴലപ്പം തയ്യാറാക്കിയാലോ. അപ്പോൾ എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാനിലേക്ക് ഒന്നേകാൽ ഗ്ലാസ് വെള്ളം തിളപ്പിക്കാനായി അടുപ്പിലേക്ക് വെച്ച് കൊടുക്കുക.
ഇനി കുഴലപ്പത്തിന് ആവശ്യമായ ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം ഒരു പിടി തേങ്ങാ, രണ്ടോ മൂന്നോ ചെറിയ ഉള്ളി,അര ടീസ്പൂൺ ചെറിയ ജീരകം,രണ്ട് കഷ്ണം വെളുത്തുള്ളി ഇത്രയും കൂടി അൽപ്പം വെള്ളത്തിൽ മിക്സിയിൽ അരച്ചെടുക്കുക. ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു ഗ്ലാസ് അരിപ്പൊടി ചേർത്ത് നല്ല പോലെ മിക്‌സാക്കി വാട്ടി എടുക്കുക. ഇനി ലോ ഫ്ളൈമിൽ അഞ്ചു മിനിറ്റ് അടച്ചു വെച്ച് കൊടുക്കുക. ഇനി നേരത്തെ അരച്ചെടുത്ത തേങ്ങാ മിക്സ് ചേർത്ത് നല്ല പോലെ മിക്‌സാക്കി എടുക്കുക. ഇനി ഈ മാവിലേക്ക് ഒരു ടീസ്പൂൺ എള്ളും കൂടി ചേർത്ത് കൊടുക്കുക.
എന്നിട്ട് ചെറിയ ചൂടോടുകൂടി തന്നെ മാവ് കൈ കൊണ്ട് നല്ല പോലെ കുഴച്ചെടുക്കുക. ഇനി നന്നായിട്ട് കുഴച്ചെടുത്ത മാവിനെ ചെറിയ ഉരുളകളാക്കി ഉരുട്ടിയെടുത്ത ശേഷം ഒരു ചപ്പാത്തി പ്രെസിൽ വെച്ച് പരത്തി എടുക്കുക. ഇനി പരത്തിയെടുത്ത മാവിനെ രണ്ട് സൈഡും ചേർത്ത് വെച്ച് ഒട്ടിച്ചു കൊടുക്കുക. കനം കുറച്ചു വേണം ഇത് പരത്തിയെടുക്കാൻ. ഇനി എല്ലാ മാവിനെയും കുഴലപ്പത്തിന്റെ ആകൃതിയിൽ ഉണ്ടാക്കി എടുത്ത ശേഷം നല്ല പോലെ ചൂടായി വന്ന എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഇനി നല്ല പോലെ രണ്ടു സൈഡും ഫ്രൈയാക്കി എടുക്കാം.
അപ്പോൾ നല്ല ടേസ്റ്റിയായ ക്രിസ്പിയായ കുഴലപ്പം ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. ഹന്നാസ് റെസിപ്പീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
