കേക്ക് ഉണ്ടാക്കുമ്പോൾ അതിലെ പ്രധാന ചേരുവയാണ് ക്രീം. കടയിൽ നിന്നും വേടിക്കുന്ന ക്രീമായിരിക്കും എല്ലാവരും ഉപയോഗിക്കാറ്. എന്നാൽ ഇപ്പോൾ മഴയും പകർച്ചവ്യാധികളും കാരണം പുറത്തേക്ക് പോകാൻ വയ്യാത്ത സാഹചര്യത്തിലാണ് എല്ലാവരും ഉള്ളത്. അത് കൊണ്ട്തന്നെ കേക്കിനു വേണ്ട ക്രീം ഈസിയായി വീട്ടിൽ ഉണ്ടാക്കിയാലോ. അതും നമ്മുടെ വീട്ടിൽ എപ്പോഴും കാണുന്ന പഴം വെച്ചിട്ട് ചെയ്താലോ. അതെ പഴം വെച്ചിട്ട് നമുക്ക് കേക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ഈ ക്രീം തയ്യാറാക്കാനായി രണ്ട് പഴുത്ത എടുക്കുക. ശേഷം പുഴുങ്ങി എടുക്കുക. എന്നിട്ട് അതിന്റെ ഉള്ളിലെ കറുത്ത കുരു നീക്കം ചെയ്ത ശേഷം നല്ല പോലെ ഉടച്ചെടുക്കുക. ഇനി ഒരു പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ കോൺ ഫ്ലോറും കാൽ കപ്പ് വെള്ളവും ചേർത്ത് കട്ടയില്ലാതെ അലിയിച്ചെടുക്കുക. ഇനി അടുപ്പിലേക്ക് വെച്ച് ഫ്ളൈയിം ലോയിൽ ഇട്ടശേഷം നല്ല പോലെ കുറുക്കി എടുക്കുക. ഇനി ഉടച്ചു വെച്ചിട്ടുള്ള പഴം കൂടി കുറുകിയ മിക്സിലേക്ക് ചേർത്ത് ഇളക്കുക.
ഇനി നല്ല പോലെ മിക്സാക്കി പാനിൽ നിന്നും ഈ മിക്സ് വിട്ടു വരുന്നത് വരെ ഇളക്കി കൊടുക്കുക. ഇനി തണുത്തു വന്ന മിക്സിലേക്ക് നാല് ടേബിൾ സ്പൂൺ പൊടിച്ച പഞ്ചസാരയും രണ്ട് ടേബിൾ സ്പൂൺ ബട്ടറും ചേർത്ത് നന്നായിട്ട് ബീറ്റാക്കി എടുക്കുക. ഇനി ഒരു അര ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത് ഒന്നൂടെ ബീറ്റാക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വിപ്പിംഗ് ക്രീം ഇവിടെ റെഡിയായി വന്നിട്ടുണ്ട്.
എല്ലാവരും ട്രൈ ചെയ്തു നോക്കണേ. സിംപ്ലി കാർലി വിത്ത് സബീന എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇനി കേക്ക് ഉണ്ടാക്കുമ്പോൾ ഇങ്ങനെ ഒന്ന് ക്രീം തയ്യാറാക്കി നോക്കൂ. വളരെ ടേസ്റ്റിയും ഹെൽത്തിനുമായ ഈ ക്രീം എത്ര സിമ്പിളാണ് തയ്യാറാക്കാനും. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
