ഇനി ഉപ്പ്മാവ് ശെരിയായില്ല എന്ന് പറയരുത്.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു റവ ഉപ്പ്മാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. എല്ലാവർക്കും ഉപ്പ്മാവ് ഉണ്ടാക്കാൻ അറിയുമായിരിക്കും പക്ഷെ നല്ല സോഫ്റ്റായും ടേസ്റ്റിയായും ഉപ്പ്മാവ് എങ്ങനെ ഉണ്ടാക്കണമെന്ന് അറിയണമെന്നില്ല. അപ്പോൾ നമുക്ക് ഇന്ന് നല്ല ടേസ്റ്റിയായ സോഫ്റ്റായ ഉപ്പ്മാവ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് മൂന്നു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം ഓയിലിലേക്ക് കാൽ ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

ശേഷം കടുക് പൊട്ടി വന്നാൽ അര ക്യാരറ്റ് അരിഞ്ഞതും, കുറച്ചു പച്ചമുളക് അരിഞ്ഞതും, ഒരു ചെറിയ പീസ് ഇഞ്ചി അരിഞ്ഞതും, ഒരു സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം ഒരു തണ്ട് കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇനി വഴറ്റി എടുത്ത മിക്സിലേക്ക് ഒരു നുള്ളു മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക. ശേഷം ഒരു ഗ്ലാസ് റവക്ക് ഒന്നേമുക്കാൽ ഗ്ലാസ് വെള്ളം ചേർത്ത് തിളപ്പിക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് വെള്ളം തിളപ്പിക്കുക.

ഇനി തിളച്ചു വന്ന വെള്ളത്തിലേക്ക് ഒരു ഗ്ലാസ് റവ ചേർത്ത് ഇളക്കുക. ശേഷം ലോ ഫ്ളൈമിലിട്ടു അടച്ചു വെച്ച് റവ ഉപ്പ്മാവ് വേവിച്ചെടുക്കുക. അടച്ചു വെച്ച് അഞ്ചു മിനിറ്റോളം ഉപ്പ്മാവ് വേവിക്കുക. ശേഷം കുറെച്ചെയായി ഇളക്കി ഉപ്പ്മാവ് ഇളക്കുക. ശേഷം തുറന്നു വെച്ച് ഉപ്പുമാവിനെ ഇളക്കി ഡ്രൈ ആക്കി എടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ റവ ഉപ്പ്മാവ് റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. രാവിലത്തെ കാപ്പിക്ക് വളരെ പെട്ടന്ന് ചെയ്തെടുക്കാൻ പറ്റുന്ന നല്ല ടേസ്റ്റിയായ ഒരു ബ്രേക്ഫാസ്റ്റാണ് ഇത്. മിനീസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply