പുത്തൻ രുചിയിലുള്ള സ്നാക്ക് റെസിപ്പികൾ കഴിക്കാൻ ഏറെ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളോരോരുത്തരും. എന്നാൽ ഇന്ന് നമുക്ക് മുട്ട കൊണ്ട് പെപ്സിനെക്കാൾ രുചിയിലുള്ള ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ പലഹാരം എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ ചേർക്കുക. ശേഷം മാവിലേക്ക് ആവശ്യമായ ഉപ്പും, ഒന്നര ടീസ്പൂൺ പഞ്ചസാരയും, മുക്കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും ചേർത്ത് മിക്സാക്കുക.
ശേഷം ഒരു ടീസ്പൂൺ നെയ്യും, ചേർത്ത് കൈ കൊണ്ട് നല്ലപോലെ മിക്സാക്കുക. ശേഷം മാവിലേക്ക് ഇളം ചൂടുള്ള വെള്ളമോ പാലോ ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചു എണ്ണ തടകിയ ശേഷം ഒരു നനഞ്ഞ തുണി കൊണ്ട് കവർ ചെയ്യുക. എന്നിട്ട് ഒരു മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനിയൊരു കാടായി ചൂടാക്കുക. ശേഷം അതിലേക്ക് രണ്ടര ടീസ്പൂൺ ഓയിൽ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒരുടീസ്പൂൺ വെളുത്തുള്ളി പൊടിയായി അരിഞ്ഞതും, ഒരു ടേബിൾ സ്പൂൺ ഇഞ്ചി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക.
ശേഷം 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും ചേർത്തിളക്കുക. ശേഷം 3 സവാള സ്ലൈസാക്കിയത് ചേർത്ത് നന്നായി വഴറ്റുക. ശേഷം അതിലേക്ക് ഒന്നര ടീസ്പൂൺ ചിക്കൻ മസാല, മുക്കാൽ ടീസ്പൂൺ കുരുമുളക് പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഗരം മസാല, എന്നിവ ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം അതിലേക്ക് ഒന്നര കപ്പ് വെള്ളം ചേർക്കുക. ശേഷം വെള്ളമെല്ലാം വറ്റി വന്നാൽ ആവശ്യത്തിനുളള ഉപ്പും, കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും ചേർത്തിളക്കുക.
ശേഷം കുറച്ചു ഫ്രഞ്ച് ഫ്രൈസ് എണ്ണയിൽ ഫ്രൈ ചെയ്തെടുക്കുക. ശേഷം കുഴച്ചു വെച്ചിരുന്ന മാവ് ഡബിൾ സൈസായി കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ രണ്ടായി ഡിവൈഡ് ചെയ്ത ശേഷം പരത്തിയെടുക്കുക. ശേഷം കുറച്ചു കട്ടിയിൽ പരത്തിയെടുത്ത മാവിനെ നാലു ഭാഗമായി മുറിക്കുക. ഇനി ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ കുരുമുളക് പൊടിയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ബീറ്റാക്കി എടുക്കുക.
ശേഷം നാലായി മുറിച്ചെടുത്ത ഒരു പീസിലേക്ക് ഒരു ടീസ്പൂൺ ഫില്ലിങ്ങും,പകുതിയായി മുറിച്ച കോഴിമുട്ടയും, 3 പീസ് ഫ്രഞ്ച് ഫ്രൈസും, ചേർത്ത് കവർ ചെയ്യുക. ആദ്യം രണ്ട് സൈഡും കൂട്ടി ഒട്ടിക്കുക. ശേഷം മുകൾ ഭാഗവും ചേർത്ത് വെച്ച് ഒട്ടിക്കുക. എന്നിട്ട് സ്നാക്കിന്റെ പകുതിയോളം മുട്ടയിൽ മുക്കുക. എന്നിട്ട് ബ്രെഡ് പൊടിയിൽ പൊതിഞ്ഞു ഫ്രൈ ചെയ്തെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്നാക്ക് തയ്യാറായിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
