നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റ് റെസിപ്പിയാണ് ഹൽവ. പല തരത്തിലുള്ള ഹൽവകൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മൾ ഓരോരുത്തരും, എന്നാൽ ഇന്ന് നമുക്ക് പാഷൻ ഫ്രൂട്ട് കൊണ്ട് ഒരു അടിപൊളി ഹൽവ തയ്യാറാക്കിയാലോ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 12 പാഷൻ ഫ്രൂട്ട് മുറിച്ചു ഒരു പാത്രത്തിലേക്ക് വീഴ്ത്തുക. എന്നിട്ട് ഈ മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. കുരു അരഞ്ഞു പോകാതെ വേണം പാഷൻ ഫ്രൂട്ട് അരച്ചെടുക്കാൻ.
ശേഷം അതിനൊപ്പം ഒരു കപ്പ് വെള്ളവും ചേർത്ത് അടിച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. ശേഷം അരിച്ചെടുത്ത മിക്സിലേക്ക് മുക്കാൽ കപ്പ് കോൺ ഫ്ലോർ പൌഡർ ചേർത്തിളക്കുക. നല്ലപോലെ കോൺ ഫ്ലോർ പൗഡർ പാഷൻ ഫ്രൂട്ട് മിക്സിലേക്ക് ചേർത്തിളക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന കടായിയിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് കുറച്ചു നട്ട്സും ബദാമും ചേർത്ത് വറുക്കുക. ശേഷം കോരിയെടുക്കുക.
എന്നിട്ട് ബാക്കിയുള്ള നെയ്യിലേക്ക് എത്ര അളവാണ് ജ്യൂസുള്ളത് ആ അളവിൽ മൂന്നു കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി അലിയിച്ചെടുക്കുക. ശേഷം അതിലേക്ക് കുറെച്ചെയായി പാഷൻ ഫ്രൂട്ട് മിക്സ് ചേർത്ത് ഇളക്കുക. ശേഷം കയ്യെടുക്കാതെ ഇളക്കുക. അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഹൽവ നല്ലപോലെ കുറുകി കിട്ടുന്നതാണ്. ശേഷം അതിലേക്ക് കാൽ ടീസ്പൂൺ ഉപ്പും ചേർത്തിളക്കുക.
ഇനി ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്തിളക്കിയ ശേഷം പാനിൽ നിന്നും വിട്ടുവരുന്ന പരുവമായാൽ കുറച്ചു ടൂട്ടി ഫ്രൂട്ടി ചേർത്തിളക്കുക. എന്നിട്ട് നേരത്തെ വറുത്തെടുത്ത നെറ്റ്സിന്റെയും ബദാമിൻറെയും മിക്സ് ചേർത്തിളക്കിയ ശേഷം ഹൽവയിൽ നിറയെ കുമിളകൾ പോലെ വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പാഷൻ ഫ്രൂട്ട് ഹൽവ തയ്യാറായിട്ടുണ്ട്. ഇനി ഒരു ട്രേയിലേക്ക് കുറച്ചു നെയ്യ് തടകിയ ശേഷം ഈ മിക്സ് അതിലേക്ക് ഇട്ട് സെറ്റാക്കി എടുക്കാവുന്നതാണ്. അപ്പോൾ എല്ലാവരും ഈ ഹൽവ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
