ചിക്കൻ ഫ്രൈ എന്ന് കേക്കുമ്പോൾ നാവിൽ വെള്ളമൂറാത്ത മലയാളികൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ചിക്കൻ പോപ്കോൺ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് പകുതി സവാള അരിഞ്ഞതും, നാല് പീസ് വെളുത്തുള്ളി, ചെറിയ രണ്ട് പീസ് ഇഞ്ചി, കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി ഒരു ബൗളിലേക്ക് മുക്കാൽ കപ്പ് ബോൺ ലെസ്സ് ചീക്കൻ എടുക്കുക. ചെറിയ പീസുകളായി മുറിച്ചു വേണം ചിക്കൻ എടുക്കാൻ.
ശേഷം ചിക്കനിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്പൊടി, ആവശ്യത്തിനുള്ള ഉപ്പ്, നേരത്തെ അരച്ചെടുത്ത മിക്സ് ഒന്ന് അരിച്ചെടുത്ത ശേഷം ജ്യൂസ് മാത്രം ചിക്കനിലേക്ക് ചേർക്കുക. ശേഷം ഒന്നര ടീസ്പൂൺ നാരങ്ങാ നീരും, ഒരു മുട്ടയും ചേർത്ത് കൈ കൊണ്ട് നന്നായി മിക്സാക്കുക. ശേഷം ഒരു മണിക്കൂറോളം ചിക്കനെ അടച്ചു വെച്ച് റെസ്റ്റ് ചെയ്യാൻ വെക്കുക. ഇനി ഒരു പാത്രത്തിൽ രണ്ട് കപ്പ് അരിപ്പൊടി, ഒന്നേകാൽ ടീസ്പൂൺ വൈറ്റ് പേപ്പർ പൌഡർ, അര ടീസ്പൂൺ ബ്ലാക്ക് പേപ്പർ പൌഡർ, ഒന്നേകാൽ ടീസ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ചിക്കൻ സ്റ്റോക്ക്, ചേർത്ത് എല്ലാം കൂടി കൈ കൊണ്ട് മിക്സാക്കുക.
ഇനി നേരത്തെ റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന ചിക്കൻ പാകമായി വന്നിട്ടുണ്ട്. ശേഷം ചിക്കൻ ഈ മാവിലേക്ക് ചേർത്ത് ഇളക്കുക. മാവിൽ നല്ല പോലെ ചിക്കൻ കോട്ടാക്കിയ ശേഷം ഒരു ചട്ടിയിൽ ഇത് മുങ്ങി കിടക്കാൻ പാകത്തിന് എണ്ണ ചേർത്ത് ചൂടാക്കുക. ശേഷം എണ്ണയിൽ ഓരോ ചിക്കനായി ഇട്ട് ഫ്രൈ ചെയ്യുക. ഓയിൽ നല്ല ചൂടായ ശേഷം മാത്രമേ ചിക്കൻ ഇട്ടു ഫ്രൈ ആക്കി എടുക്കാവൂ. മുകൾ ഭാഗം ക്രിസ്പിയായും ഉള്ളിൽ നല്ല സോഫ്റ്റായും ഈ ചിക്കൻ കിട്ടുന്നതാണ്. വളരെ ടേസ്റ്റിയായ പോപ്കോൺ ചിക്കൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ.
