പല സാധനങ്ങളും കൊണ്ട് നാം പായസം ഉണ്ടാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് പഴം കൊണ്ട് ഒരു സൂപ്പർ പായസം ഉണ്ടാക്കിയാലോ. നേന്ത്രപ്പഴം കൊണ്ടാണ് ഈ ടേസ്റ്റിയായ പായസം തയ്യാറാക്കുന്നത്. അപ്പോൾ നോക്കാം എങ്ങനെയാണ് ഈ പായസം തയ്യാറാക്കുന്നത് എന്ന്. ആദ്യം മൂന്നു നേന്ത്രപ്പഴം നേർപകുതിയിൽ മുറിക്കുക. എന്നിട്ട് ഒരു സ്റ്റീമറിൽ വെള്ളം വെച്ച് ഈ പഴം ആവിയിൽ വേവിക്കുക. അഞ്ചു മിനിറ്റായപ്പോൾ പഴം നല്ല പാകമായി വെന്തു വന്നിട്ടുണ്ട്. ശേഷം പഴം തൊലി കളഞ്ഞു ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ശേഷം ഒട്ടും തന്നെ വെള്ളം ചേർക്കാതെ പഴം അടിച്ചെടുക്കുക. ഇനി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന ചട്ടിയിൽ രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക. ശേഷം നെയ്യിൽ നേരത്തെ അരച്ച് വെച്ചിട്ടുള്ള പഴം മിക്സ് ചേർത്ത് കൊടുക്കുക. എന്നിട്ട് നെയ്യിൽ പഴം നന്നായി വരട്ടി എടുക്കുക. മീഡിയം ഫ്ളൈമിലിട്ടു ആറ് മിനിറ്റോളം കൈ വിടാതെ പഴം മിക്സ് ഇളക്കുക. ഇനി നല്ല പോലെ വരട്ടി എടുത്ത പഴം മിക്സിലേക്ക് മധുരത്തിനാവശ്യമായ ശർക്കര പാനി കുറെച്ചെയായി ചേർത്ത് ഇളക്കുക.
അഞ്ച് അച് ശർക്കരയാണ് ഈ പായസത്തിനായി എടുത്തിട്ടുള്ളത്. ഇനി ഏകദേശം എട്ട് മിനിറ്റോളം നെയ്യും പഴവും ശർക്കരയും കൂടി വരട്ടുക. എല്ലാ ശർക്കരയും കുറെച്ചെയായി ചേർത്ത് വരട്ടിയ ശേഷം രണ്ട് തേങ്ങയുടെ രണ്ടാം പാൽ രണ്ട് കപ്പോളം കുറെച്ചെയായി ചേർത്ത് ഇളക്കുക. ശേഷം രണ്ടാം പാൽ ചേർത്ത് നന്നായി ഇളക്കി കുറുക്കി എടുക്കുക. ഇനി കുറുകി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യും, ഒരു കപ്പ് ഒന്നാം പാലും ചേർത്ത് ഇളക്കുക. ശേഷം തിളക്കാറായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ പഴ പ്രഥമൻ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പ്രഥമൻ തയ്യാറാക്കി നോക്കണേ.

by