മാർക്കറ്റിൽ നിന്നും വാങ്ങുന്ന 90% സാധനങ്ങളും മായം കലരാൻ സാധ്യത കൂടുതലുള്ളതാണ്.വെളിച്ചെണ്ണ,മുളക് പൊടി,മല്ലി പൊടി,പാൽ,അരിമാവ്,പഞ്ചസാര,തുടങ്ങി ഒട്ടനവധി സാധനങ്ങളിലും മായം ചേർക്കുന്നവരുണ്ട്.ഈ പറഞ്ഞ സാധനങ്ങളെല്ലാം നമ്മുക്ക് ദിവസേന ആവശ്യം ഉള്ളതും ഒഴിച്ച് കൂടാൻ പറ്റാത്തതുമായവ ആണ്.അത് കൊണ്ട് തന്നെ ഇത് വാങ്ങുക അല്ലാതെ വേറെ മാർഗ്ഗമില്ല.എന്നാൽ ഇതിലൊക്കെ മായം ചേർന്നിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാനും നമ്മുക്ക് അറിയില്ല.പക്ഷെ നമ്മൾ ദിവസവും കൂടുതൽ ഉപയോഗിക്കുന്ന പാൽ മായം കലർന്നതാണോ എന്ന് നോക്കുന്നതെങ്ങനെ എന്ന നോക്കിയാലോ?പാലിന് കൊഴുപ്പ് കൂടാനും നശിക്കാതിരിക്കാനും ആണ് കൂടുതൽ പേരും പല രീതിയിൽ മായം ചേർക്കുന്നത്.മായം ചേർത്ത പാൽ എങ്ങനെ കണ്ടു പിടിക്കാം എന്ന് നോക്കാം.
നമ്മക്ക് എല്ലാവര്ക്കും ആവശ്യമുള്ള ഒന്നാണ് പാല്. ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും പാൽ, ചായ, കോഫി എന്നിങ്ങനെ പാൽ ഉപയോഗിക്കാത്തവർ നമ്മുടെ ഈ കൊച്ചു കേരളത്തിൽ കുറവാണ്.കാരണം പാലിന്റെ രുചിയത് വേറെ തന്നെയാണ്. അത് പോലെ തന്നെയാണ് ലോകത്തിൽ എല്ലായിടത്തുമുള്ള പാലിന്റെ ഉപയോഗം.പശുവിൻ പാൽ,ആട്ടിൻ പാൽ, ഒട്ടക പാൽ,കഴുത പാൽ എന്നിങ്ങനെ പല തരത്തിൽ പാൽ ഉപയോഗിക്കുന്നവരാണ് നമ്മൾ.പക്ഷേ നമ്മുടെ ഈ തിരക്ക് പിടിച്ച ജീവിത്തിന്റെ ഇടയിൽ പലപ്പോഴും നാം വാങ്ങുന്ന പാൽ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥ വരാറുണ്ട്.
പാൽ കേടായത് നമ്മുക്ക് അറിയാൻ പല വഴികൾ ഉണ്ട്. നമ്മുക് പാലിൽ ഉണ്ടാകുന്ന ഗന്ധത്തിൽ വത്യാസത്തിൽ നിന്നും. അല്ലേൽ പാക്കറ്റ് പാലിന്റെ തീയതി കഴിയുമ്പോൾ പക്ഷേ അത് പലപ്പോഴും വിജയിക്കാറില്ല. പാൽ കേടാകാതെ എങ്ങനെ സൂകിഷിക്കാം എന്ന് പലർക്കും അറിയില്ല. ഇപ്പോഴത്തെ കാലത്തുള്ളവർ പാൽ ഫ്രിഡ്‌ജിലൊക്കെ വെച്ച് പരീക്ഷിക്കാറുണ്ട്. എന്നാൽ അതൊന്നും അത്ര വിജയകരമായിതീരാറില്ല.
വർഷങ്ങൾക്ക് മുൻപ് റഷ്യയിൽ പഴയെ ഒരു സമുദായത്തിൽ പാലിൽ ഒരു സാദനം കൂടി ചേർക്കുന്നു പാൽ കേടാവാതിരിക്കാൻ. അതെന്നാൽ ഒരു തവിട്ടുനിറമുള്ള തവളയെ. ഇങ്ങനെ ചെയ്‌താൽ പാൽ എന്നും ഫ്രഷ് ആയി ഇരിക്കുമെന്നാൽ പറയപ്പെടുന്നത്. പക്ഷേ പലർക്കും ഇപ്പോളും അതിൽ സംശയം നിലനിൽക്കുന്നുണ്ട്. പക്ഷേ ഇതൊക്കെ എന്തേലും രോഗങ്ങൾക്ക് കാരണമാകുമോ എന്നറിയില്ല നമ്മുടെയും നമ്മുടെ മക്കളുടെയും ആരോഗ്യത്തെ ശ്രെദ്ധിക്കേണ്ടത് ഉണ്ട്. അതുകൊണ്ട് തന്നെ ഏറ്റവും നല്ലത് നമ്മുടെ പഴമക്കാർ ഉപയോഗിച്ചിരുന്ന രീതി തന്നെയാണ്. അല്ലായെങ്കിൽ പാലിന്റെ ഗന്ധവും പാക്കറ്റിന്റെ കാലാവധിയും നോക്കിയുള്ള ഉപയോഗം തന്നെയാണ് നല്ലത്.
