കുട്ടികൾക്കും മുതിർന്നവർക്കും ഒഇരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റാണ് ഐസ്ക്രീം. എന്നാൽ മിക്കവാറും നമ്മൾ പുറത്തു നിന്നല്ലേ ഐസ്ക്രീം വാങ്ങുന്നത്, എന്നാൽ ഇന്ന് നമുക്ക് ഒരു കിടിലൻ ഐസ്ക്രീം വീട്ടിൽ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യമൊരു പാനിലേക്ക് കാൽ കപ്പ് പഞ്ചസാര ചേർക്കുക. ശേഷം പഞ്ചസാരയിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് ഇളക്കി പഞ്ചസാര കാരമലൈസ് ചെയ്തു എടുക്കുക. ശേഷം ഒരു ചെറിയ ബ്രൗൺ കളർ ആയി വന്നപ്പോൾ ഒരു ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് ഇളക്കുക.
ഇനി ഒന്ന് കളർ മാറി വരുമ്പോൾ കാൽ കപ്പ് നട്ട് ചേർത്ത് ഇളക്കുക. ശേഷം ഒരു ഗോൾഡൻ കളർ ആകുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്തു പാനിൽ നിന്നും മാറ്റി ഒരു അലുമിനിയം ഫോയിൽ പേപ്പറിലേക്ക് മാറ്റുക. ഇനി മൂന്ന് കപ്പ് പാൽ നേരത്തെ എടുത്ത പാനിലേക്ക് വീഴ്ത്തുക. ശേഷം ഹൈ ഫ്ളൈമിലിട്ട് പാൽ തിളപ്പിക്കുക. ശേഷം ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പ് മാവ് എടുക്കുക. ശേഷം മാവിലേക്ക് അര കപ്പ് പാൽ ചേർത്ത് നന്നായി മിക്സാക്കുക. നേരത്തെ തിളക്കാനായി വെച്ചിരുന്ന പാൽ തിളച്ചു വന്നിട്ടുണ്ട്.
ശേഷം പാലിനെ ലോ ഫ്ളൈമിലിട്ടു ഒന്ന് വറ്റിച്ചെടുക്കുക. ശേഷം പാലിലേക്ക് മുക്കാൽ കപ്പ് ഷുഗർ ചേർത്ത് ഇളക്കുക. ഇനി നേരത്തെ കലക്കി വെച്ച ഗോതമ്പ് മിക്സും പാലും ഈപാലിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ലോ ഫ്ളൈമിലിട്ടു ഒരു മിനിറ്റോളം നന്നായി ഇളക്കുക. ശേഷം ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് തണുക്കാനായി വെക്കുക. എന്നിട്ട് നേരത്തെ കാരമലൈസ് ചെയ്ത ഷുഗറിനെ ഒന്ന് പൊടിച്ചെടുക്കുക. ശേഷം ഒരു ട്രേയിലേക്ക് ഈ പാൽ മിക്സ് ഒഴിക്കുക. എന്നിട്ട് പൊടിച്ചെടുത്ത കാരമലൈസ് ചെയ്ത ഷുഗറിനെ പാലിലേക്ക് പകുതിയോളം ചേർത്ത് ഇളക്കുക.
ശേഷം പാൽ ഒഴിച്ച ട്രേയുടെ മുകളിൽ ഒരു ബട്ടർ പേപ്പർ വെച്ച് കവർ ചെയ്തു കൊടുക്കുക. ശേഷം ഫ്രീസറിലേക്ക് മാറ്റുക. എന്നിട്ട് ആറ് മണിക്കൂറായപ്പോൾ ഫ്രീസറിൽ നിന്നും എടുത്ത ശേഷം ഒന്നും കൂടി മിക്സിയിലിട്ട് അടിക്കുക. എന്നിട്ട് വീണ്ടും ട്രേയിലേക്ക് ഒഴിച്ച് മുകളിലായി ബാക്കിയുള്ള കാരമലൈസ് ചെയ്ത ഷുഗറും നട്ട്സും ഇട്ടു കൊടുക്കുക. ശേഷം ഫ്രീസറിലേക്ക് മാറ്റുക. എന്നിട്ട് ആറ് മണിക്കൂറോളം വീണ്ടും ഫ്രീസറിൽ വെച്ച് ഐസ്ക്രീം സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ബട്ടർ സ്കോച്ച് ഐസ്ക്രീം തയ്യാറായിട്ടുണ്ട്. ഇനി ഐസ്ക്രീം കഴിക്കാൻ തോന്നുമ്പോൾ കടയിൽ പോകേണ്ടതേയില്ല.
