തേങ്ങാപ്പാലിൽ കുളിപ്പിച്ചെടുത്ത ഫിഷ് ഫ്രൈ. ഇതാണ് ഇപ്പോഴത്തെ ട്രെൻഡിങ് ഐറ്റം

ഫിഷ് ഫ്രൈ ആർക്കാ ഇഷ്ടമില്ലാത്തത് അല്ലേ. എന്നാൽ ഇന്ന് നമുക്ക് എന്നും ഒരേപോലെ ഫിഷ് ഫ്രൈ തയ്യാറാക്കുന്നതിനേക്കാൾ കുറച്ചു വ്യത്യസ്തമായ രീതിയിൽ ഒരു ഫിഷ് ഫ്രൈ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായിട്ടുള്ള ഈ ഫിഷ് ഫ്രൈ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. ഏതു മീൻ കൊണ്ടും ഈ രീതിയിൽ ഫിഷ് ഫ്രൈ തയ്യാറാക്കാവുന്നതാണ്. അതിനായി 500 ഗ്രാം അയല മീൻ എടുത്തിട്ടുണ്ട്. ശേഷം മീനിനെ വൃത്തിയാക്കി വരഞ്ഞെടുക്കുക.

ശേഷം മീനിലേക്ക് അരടീസ്പൂൺ ഉപ്പു പൊടിയും, മുക്കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടേബിൾ സ്പൂൺ കുരുമുളകു പൊടിയും, ഒന്നര ടേബിൾസ്പൂൺ പുളിവെള്ളവും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം മീനിനെ 15 മിനിട്ടോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് അഞ്ച് പച്ചമുളകും, ഒരു ചെറിയ കഷണം ഇഞ്ചിയും, ആറ് അല്ലി വെളുത്തുള്ളിയും, 10 പീസ് ചെറിയ ഉള്ളിയും, കുറച്ചു കറിവേപ്പിലയും ചേർത്ത് ഒന്ന് അരച്ചെടുക്കുക.

ശേഷം അരച്ചെടുത്ത മിക്സിലേക്ക് രണ്ട് ടേബിൾസ്പൂൺ പുളിയില്ലാത്ത തൈരും ചേർത്ത് കൊടുക്കുക. ശേഷം മസാലയ്ക്ക് ആവശ്യമായ ഉപ്പും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. എന്നിട്ട് അരച്ചെടുത്ത മസാല മീനിലേക്ക് ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം എണ്ണ ചൂടായി വരുമ്പോൾ മസാല തേച്ചു വെച്ചിട്ടുള്ള മീൻ ചേർത്ത് ഫ്രൈ ആക്കി എടുക്കുക. മീഡിയം ഫ്ളൈമിൽ വച്ച് മീൻ നല്ലപോലെ മൂപ്പിച്ചെടുക്കുക.

ശേഷം രണ്ട് സൈഡും ഒന്നു മൊരിഞ്ഞു വരുമ്പോൾ നല്ല കട്ടിയുള്ള ഒരു കപ്പ് തേങ്ങാപ്പാൽ അതിലേക്ക് ചേർത്തു കൊടുക്കുക. ശേഷം തേങ്ങാപ്പാലിലിട്ട് മീൻ ഒന്നുകൂടി ഫ്രൈ ആക്കി എടുക്കാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഫിഷ് ഫ്രൈ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരുവട്ടമെങ്കിലും ഫിഷ് ഫ്രൈ തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page