റവയും പാലും വീട്ടിലുണ്ടോ എങ്കിൽ ഇതൊന്നു ട്രൈ ചെയ്യൂ.

ഇന്ന് നമുക്ക് റവയും പാലും കൊണ്ട് നല്ല ക്രീമിയായ ഒരു പുഡ്ഡിംഗ് തയ്യറാക്കിയാലോ. ചൈന ഗ്രാസ്സോ ജെലാറ്റിനോ ഒന്നുമില്ലാതെയാണ് ഈ പുഡ്ഡിംഗ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. അതിനായി അര ലിറ്റർ പാൽ ഒരു പാനിലേക്ക് എടുക്കുക. ശേഷം പാലിലേക്ക് കാൽ കപ്പ് റവ ചേർക്കുക.വറുത്തതോ വറുക്കാത്തതോ ഏത് റവയായാലും കുഴപ്പമില്ല. ശേഷം പാലും റവയും കൂടി നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ആറ് ടേബിൾ സ്പൂൺ ഷുഗർ കൂടി പാലിലേക് ചേർത്ത് നന്നായി ഇളക്കുക.

ഇനി ഒരു നുള്ളു ഉപ്പും ചേർത്ത് ഫ്ളയിം ഓണാക്കുക. എന്നിട്ട് കൈ വിടാതെ ഇളക്കുക. ഇനി തിളച്ചു വരുമ്പോൾ ഫ്ളയിം ലോയിലേക്ക് മാറ്റുക. ഇനി ഇളക്കി കുറുക്കി എടുക്കുക. ഒരുപാട് കുറുകേണ്ട ആവശ്യമില്ല. ശേഷം കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം മൂന്നു തുള്ളി വാനില എസ്സെൻസ് ചേർക്കുക. ശേഷം നന്നായി ഇളക്കി മിക്‌സാക്കുക. ഇനി ഒരു ട്രേയിൽ നെയ്യ് തടവുക. ശേഷം അതിലേക്ക് ഈ പുഡ്ഡിംഗ് മിക്സ് ചൂടോടുകൂടി ഒഴിക്കുക.

എന്നിട്ട് ഒന്ന് ടാപ്പ് ചെയ്തു റൂം ടെമ്പറേച്ചറിൽ വെച്ച് തണുപ്പിക്കുക. എന്നിട്ട് ഫ്രിഡ്ജിലേക്ക് വെച്ച് പുഡ്ഡിംഗ് സെറ്റാക്കി എടുക്കുക. അഞ്ചു മണിക്കൂർ കൊണ്ട് തന്നെ പുഡ്ഡിംഗ് സെറ്റായി കിട്ടുന്നതാണ്. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പുഡ്ഡിംഗ് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പുഡിങ്ങാണ് ഇത്. വളരെ കുറച്ചു ചേരുവകൾ കൊണ്ടാണ് ഈ പുഡ്ഡിംഗ് തയ്യാറാക്കി ഇരിക്കുന്നത്. എല്ലാവരും ഈ പുഡ്ഡിംഗ് ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page