ഫിഷ് ഫ്രൈയുടെ യഥാർത്ഥ രുചി അറിയണമെങ്കിൽ ഈ രീതിയിൽ മസാല തയ്യാറാക്കൂ

മലയാളികളുടെ ഇഷ്ടവിഭവമാണ് മീൻ. പലരീതിയിൽ നമ്മൾ മീൻ കൊണ്ടുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ഫിഷ് ഫ്രൈ തയ്യാറാക്കിയാലോ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്നതും, വളരെ രുചികരമാ യിട്ടുള്ളതുമായ ഒരു ഫിഷ് ഫ്രൈയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഫിഷ് ഫ്രൈ തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം മസാല തയ്യാറാക്കാനായി ഒരു പാത്രത്തിലേക്ക് ഒരു ടേബിൾസ്പൂൺ മുളകുപൊടിയും, മൂന്ന് ടേബിൾ സ്പൂൺ കാശ്മീരി മുളകുപൊടിയും, ഒന്നര ടേബിൾ സ്പൂൺ മല്ലിപൊടിയും, മുക്കാൽ ടീസ്പൂൺ പെരുംജീരകം പൊടിച്ചതും ചേർത്ത് കൊടുക്കുക.

എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ ഗരം മസാല പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളക് പൊടിയും, ഒന്നര ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, മുക്കാൽ ടേബിൾസ്പൂൺ നാരങ്ങാനീരും, കുറച്ച് കറിവേപ്പില ചെറുതായി അരിഞ്ഞതും, ഒന്നര ടേബിൾ സ്കൂൾ കോൺ ഫ്ലോർ പൗഡറും, ഒന്നര ടേബിൾ സ്പൂൺ അരിപ്പൊടിയും, കാൽ ടീസ്പൂൺ കായപ്പൊടിയും, പാകത്തിന് ഉപ്പും, ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇളക്കി യോജിപ്പിച്ച മസാലയിലേക്ക് ഒന്നരടീസ്പൂൺ ഓയിലും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക.

എന്നിട്ട് കുറെചെയായി വെള്ളം ചേർത്ത് മസാല മീനിൽ പിടിക്കുന്ന പാകത്തിന് കലക്കിയെടുക്കുക. ഒരുപാട് കട്ടിയുമല്ല ഒരുപാട് ലൂസുമല്ല ആ ഒരു പരുവത്തിൽ വേണം മസാല തയ്യാറാക്കി എടുക്കാൻ. ശേഷം ഒരുകിലോ മീനാണ് എടുത്തിട്ടുള്ളത്. അതിനെ കുറച്ചു വലിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഓരോ പീസ് മീനും മസാലയിലേക്ക് തേച്ചുപിടിപ്പിക്കുക. മസാലയെല്ലാം മീനിൽ നല്ലപോലെ തേച്ചു പിടിപ്പിച്ച ശേഷം ഒന്നരമണിക്കൂറോളം അടച്ച് ഫ്രിഡ്ജിലേക്ക് വയ്ക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.

വെളിച്ചെണ്ണ ചൂടായി വരുമ്പോൾ കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് മസാല തേച്ചു വെച്ചിട്ടുള്ള ഓരോ മീനും എണ്ണയിലേക്ക് ഇടുക. ശേഷം സാധാരണ പോലെ തന്നെ കുറച്ച് കറിവേപ്പിലയും ചേർത്ത് ഫ്രൈ ചെയ്ത് കോരിയെടുക്കുക. ഒരു സൈഡ് മൂത്തുവരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് ഫ്രൈ ചെയ്തു കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ഫിഷ് ഫ്രൈ ഇവിടെ തയ്യാറായിട്ടുണ്ട്. ഏത് മീൻ കൊണ്ടും ഇതുപോലെതന്നെ ഫിഷ് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page