അവൽ കഴിക്കണമെന്ന് പറയുന്നത് എന്തുകൊണ്ട് ?

ഇപ്പോൾ നമ്മളെല്ലാം ലോക്കഡോൺ ആയി വീട്ടിൽ തന്നെ ഇരിക്കുന്ന സമയമാണ്.ഇപ്പോൾ നമ്മൾ വാങ്ങി വെക്കേണ്ട ആഹാര സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കിയാലോ.എളുപ്പം ലഭിക്കുന്നതും അധികം വിലയുള്ളതും ആകരുത്,പെട്ടെന്ന് കേടായി പോകുന്നതാകരുത്.നമ്മുടെ ശരീരത്തിന് ഒരുപാട് ന്യൂട്രീഷൻ തരുന്നതാകണം,മാത്രമല്ല ഇത് കുറച്ചു കഴിച്ചാൽ തന്നെ ഒരുപാട് നേരം വിശപ്പ് പിടിച്ചു നിർത്താൻ കഴിയുന്നതാകണം.സാധരണ ലോക്ക് ഡൌൺ സമയത്ത് നമ്മൾ ഇത്തരത്തിലുള്ള ആഹാരമാണ് കഴിക്കേണ്ടത്.അതിനാണ് നമ്മൾ അവിൽ വാങ്ങണമെന്ന് പറയുന്നത്.ഇപ്പോഴത്തെ കുട്ടികൾക്ക് അവിലിനെ പറ്റി കൂടുതലറിയില്ല.അത് കൊണ്ട് തന്നെ അതിന്റെ മൂല്യവും അറിയില്ല.ഒരു സമയത്ത് മലയാളികളുടെ പ്രധാന ലഖു ഭക്ഷണം ആയിരുന്നു അവിൽ.മാത്രമല്ല ആരാധനാലയങ്ങളിൽ പ്രസാദമായും അല്ലാതെയും കൊടുക്കുന്ന ഒന്നായിരുന്നു അവിൽ.ഈ ലോക്ക് ഡൌൺ സമയത്ത് നമുക്ക് ഒരു നേരമെങ്കിലും കഴിക്കാനാകുന്ന ഒരു ആഹാരമാണ് അവൽ.അവൽ ഉണ്ടാക്കുന്നത് അരിയിൽ നിന്നാണ്.

ഇത് എങ്ങനെയാ ഉണ്ടാക്കുന്നതെന്ന് അറിയുമ്പോൾ തന്നെ അതിന്റെ ഗുണങ്ങളെ പറ്റി കൂടുതൽ അറിയാൻ സാധിക്കും.അരിയെടുത്ത് അതിന്റെ നെല്ല് മാറ്റിയിട്ട് തവിടോടു കൂടി പുഴുങ്ങും.പാർബോയിലിംഗ് എന്ന പ്രോസസ്സ് ആണ്.ഈ സമയത്ത് ഇതിന്റെ വാട്ടർ സോല്യൂബിൾ വിറ്റമിൻസ് തവിടിന്റെ ഉൾവശത്തേക്ക് കൂടുതലായി പറ്റിപ്പിടിക്കുന്നു.അതിനു ശേഷം പുഴുങ്ങിയ അരിയെ ഇടിച്ചിട്ട നേർത്ത പരന്ന ഒരു ഷേപ്പിൽ ആക്കി മാറ്റുന്നു.എന്നിട്ട് രണ്ടു ദിവസം ഇതിനെ സ്വാഭാവികമായി ഉണങ്ങി വരുന്ന അവസ്ഥയിൽ വെച്ചിട്ടാണ് അവൽ ഉണ്ടാക്കുന്നത്.ഇങ്ങനെ പുഴുങ്ങിയ അരിയെ രണ്ടു ദിവസം സൂക്ഷിക്കുന്ന സമയത്ത് അവലിന്റെ പുറമെ ഉള്ള ഭാഗത്ത് ഫെർമെന്റേഷൻ നടക്കുന്നു.അങ്ങനെ ഇതിൽ പ്രോബിയോട്ടിക് ധാരാളമായി ഫോം ചെയ്യുന്നു.അതായത് സാധാരണ നമ്മൾ കുത്തി കിട്ടുന്ന അരിയിൽ ഉണ്ടാകാത്ത പല ഗുണങ്ങളും അവൽ കഴിക്കുമ്പോൾ ലഭിക്കുന്നതാണ്.

അരിയിലുള്ളതിനേക്കാൾ കൂടുതൽ വിറ്റമിൻസ്,പ്രധാനമായും ബി കോംപ്ലെക്സ് വിറ്റമിൻസ്,തയാമിൻ നിയാസിൻ പോലുള്ള വൈറ്റമിൻസ്,അരിയിലുള്ളതിനേക്കാൾ പ്രോട്ടീൻ അളവുകൾ,അറിയിലുള്ളതിനേക്കാൾ വിറ്റാമിന് ഡി കണ്ടന്റ്,അരിയിലേക്കാൾ കൂടുതൽ സോല്യൂബിൾ ഫൈബർ,ഇതൊക്കെ അടങ്ങിയ ആഹാരമാണ് അവൽ.ഒരു ലഖു ഭക്ഷണ൦ എന്നതിലുപരി ഒരു നേരത്തെ ആഹാരമായി നമ്മുക്ക് അവൽ ഉപയോഗിക്കാം.ഇന്നത്തെ യുവ തലമുറ രാവിലെ ഓട്സ് അല്ലെങ്കിൽ കോൺഫിക്സ് ഒക്കെ കഴിക്കാറുണ്ട്,അതിനു പകരമായി നിങ്ങൾക്ക് അവൽ ഉപയോഗിക്കാവുന്നതാണ്.കാരണങ്ങൾ പലതാണ്, ഒന്നാമത് ഇത് വിലക്കുറവാണ്,സാധാരണക്കാരനും വാങ്ങാം,മാത്രമല്ല ഏത് കടയിലും ലഭ്യമാണ്.വീട്ടിൽ സൂക്ഷിക്കാനും എളുപ്പമാണ്.കുട്ടികൾക്കും മുതിർന്നവരും ഇത് സൂക്ഷിച്ചാൽ നല്ലതാണ്.ഒരുപാട് പേരുടെ സംശയം ആണ് അവൾ ഉണ്ടാക്കുന്നത് അരിയിൽ നിന്നല്ലേ,അപ്പോൾ അതിൽ കാർബോ ഹൈഡ്രേറ്റ് ഇല്ലേ,ശരീരത്തിന് കാലറി കൂടില്ലേ,തടി വെക്കില്ല എന്നൊക്കെ.അവൽ ഓട്സുമായോ ചോറുമായോ ഒക്കെ കമ്പയർ ചെയ്യുമ്പോൾ ഗ്ലൈസിമിക് ഇന്റെക്‌സ്‌ കുറവാണ്.ഗ്ലൈസിമിക് ഇന്റെക്‌സ്‌ എന്ന് പറഞ്ഞാൽ നമ്മുടെ ശരീരത്തിൽ ഒരു നിശ്ചിത സമയം കൊണ്ട് വലിച്ചെടുക്കുന്ന ഷുഗറിന്റെ അളവാണ് .നമ്മുടെ അരിയുടെ ഗ്ലൈസിമിക് ഇന്റെക്‌സ്‌ 76 മുതൽ വരെയാണ്.82 വരെയാണ്.എന്നാൽ അരിയിൽ നിന്നുണ്ടാക്കുന്ന അവലിന്റെ ഗ്ലൈസിമിക് ഇന്റെക്‌സ്‌ എന്ന് പറയുന്നത് 69 മുതൽ 72 വരെയാണ്.
Image credits : Pinterest

You cannot copy content of this page