വട്ടയപ്പം ഇനി 3 ദിവസം വരെ വെച്ചിരുന്നാലും കേടുകൂടാതെ ഇരിക്കും. ഈ രീതിയിൽ തയ്യാക്കിയാൽ

നിങ്ങൾ ബേക്കറിയിൽ നിന്നും വട്ടയപ്പം കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ പലഹാരം ബേക്കറിയിൽ നിന്നും കിട്ടുന്ന അതെ രുചിയിലും മൂന്നു ദിവസം കേടുകൂടാതെയും എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് പച്ചരി വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക. ശേഷം അതിനൊപ്പം അര കപ്പ് വെളുത്ത അവലും കൂടി വെള്ളത്തിൽ കുതിർത്തി എടുക്കുക. എന്നിട്ട് ഒരു മിക്സിയുടെ ജാറിലേക്ക് കുതിർന്നു കിട്ടിയ പച്ചരിയെ ചേർക്കുക. എന്നിട്ട് കാൽ കപ്പും ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് അരച്ചെടുക്കുക.

ശേഷം അതിലേക്ക് അര കപ്പ് അവൽ കുതിർത്തിയ ശേഷം ഈ മാവിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടീസ്പൂൺ ഈസ്റ്റും, 7 ടേബിൾ സ്പൂൺ പഞ്ചസാരയും, അര കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ഒരു ടേബിൾ സ്പൂൺ വെള്ളം കൂടി ചേർത്ത് കലക്കുക. മുഴുവനായും മുക്കാൽ കപ്പ് വെള്ളമാണ് ഈ മാവിലേക്ക് ചേർത്തിട്ടുള്ളത്.

ഒരുപാട് ലൂസുമല്ല ഒരുപാട് കട്ടിയുമല്ല ആ ഒരു പരുവത്തിൽ വേണം ഈ മാവിനേയും അരച്ചെടുക്കുവാൻ. ശേഷം ആറു മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി അടച്ചുവെക്കുക. ശേഷം ആറു മണിക്കൂറായപ്പോൾ മാവ് നല്ലപോലെ പൊങ്ങി വന്നിട്ടുണ്ട്. ശേഷം മാവിലേക്ക് രണ്ട് പിഞ്ച് ഉപ്പും, അര ടീസ്പൂൺ ബേക്കിങ് പൗഡറും ചേർത്ത് പതിയെ ഇളക്കി യോജിപ്പിക്കുക. ഇനി വട്ടയപ്പത്തിന്റെ മാവ് പാകമായി വന്നിട്ടുണ്ട്. ശേഷം ഒരു സ്റ്റീലിന്റെ പ്ലേറ്റ് എടുക്കുക. ശേഷം പ്ലേറ്റിലേക്ക് കുറച്ചു എണ്ണ തടവുക.

എന്നിട്ട് ഒരു സ്റ്റീമറിൽ കാൽ ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചുവന്ന വെള്ളത്തിന്റെ മുകളിലേക്ക് ഈ സ്റ്റീൽ പ്ലേറ്റ് വെച്ച് കൊടുക്കുക. എന്നിട്ട് ബാറ്റർ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഒരു മുക്കാൽ ഭാഗത്തോളം മാത്രം ഒഴിച്ചാൽ മതിയാകും. ശേഷം സ്റ്റീമർ അടച്ചു വെച്ച് വട്ടയപ്പം വേവിച്ചെടുക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ വട്ടയപ്പം വെന്തു കിട്ടുന്നതാണ്. എന്നിട്ട് പ്ലേറ്റിൽ നിന്നും തണുത്തതിനു ശേഷം മാത്രം വട്ടയപ്പം പുറത്തേക്ക് എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ വട്ടയപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വട്ടയപ്പം തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page