ഇനി പൊടി വാട്ടേണ്ട കുഴക്കേണ്ട പരത്തേണ്ട ചപ്പാത്തിയെക്കാൾ ടേസ്റ്റിലുള്ള സ്നാക്ക് മിനിറ്റുകൾക്കുള്ളിൽ

എന്നും നമ്മൾ ചപ്പാത്തിയോ ദോശയോ അങ്ങനെ എന്തെങ്കിലുമല്ലേ ബ്രേക്ഫാസ്റ്റായി ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ വ്യത്യസ്തമായി തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ ബ്രേക്ഫാസ്റ്റാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ആദ്യം ഇതിനു വേണ്ട മസാല തയ്യാറാക്കി എടുക്കാം. അതിനായി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം ഓയിലിലേക്ക് ഒരു സവാള സ്ലൈസാക്കിയത് ചേർത്ത് വഴറ്റുക. ശേഷം സവാളയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക.

ശേഷം വാടി വന്ന സവാളയിലേക്ക് ഒരു ക്യാരറ്റും, ഒരു ഉരുളക്കിഴങ്ങും ഗ്രേറ്റാക്കി ചേർക്കുക. ശേഷം ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക. ഇനി കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, എരിവിനാവശ്യമായ മുളക്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ കുരുമുളക്പൊടി, എന്നിവ ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്തു മാറ്റി വെക്കുക.

ഇനി ഒരു പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് മാവ് ചേർക്കുക. ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പും, ആവശ്യത്തിന് വെള്ളവും ചേർത്ത് ദോശമാവിനേക്കാൾ ലൂസിൽ ബാറ്റെർ കലക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു തവി വീതം ബാറ്റെർ ഒഴിച്ച് നന്നായി ചുറ്റിക്കുക. ശേഷം ഒന്ന് വെന്തു വരുമ്പോൾ തന്നെ പാനിൽ നിന്നും മാറ്റുക. ശേഷം എല്ലാ മാവും ഇതുപോലെ ദോശ തയ്യാറാക്കി എടുക്കുക.

ഇനി ഒരു പ്ലേറ്റിലേക്ക് മസാല വെച്ച ശേഷം അതിന്റെ നടുവിലായി ഒരു ടേബിൾ സ്പൂൺ ഫില്ലിംഗ് വെച്ച് കൊടുക്കുക. എന്നിട്ട് ഇഷ്ടമുള്ള രീതിയിൽ കവർ ചെയ്തു എടുക്കുക. ശേഷം കവർ ചെയ്ത ഭാഗം ഇളകി വരാതിരിക്കാൻ കുറച്ചു മൈദ വെള്ളത്തിൽ കലക്കി പുരട്ടി ഒട്ടിക്കുക. എല്ലാം ഇതുപോലെ മസാല വെച്ച് ഫില്ലാക്കിയ ശേഷം ഒരു ചട്ടിയിൽ മുക്കാൽ ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ ഓരോ പലഹാരമായി ഇട്ട് ഫ്രൈ ചെയ്തു എടുക്കുക. വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ പറ്റിയ സ്‌പൈസിയായ പലഹാരമാണ് ഇത്. എല്ലാവരും ഉറപ്പായും ഈ ബ്രേക്ഫാസ്റ്റ് ട്രൈ ചെയ്തു നോക്കണേ.

Leave a Reply