നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും കാണുന്ന ഒരു സാധനമാണ് അരിപ്പൊടി. അരിപ്പൊടി കൊണ്ട് പല രുചികരമായ പലഹാരങ്ങൾ തയ്യാറാക്കാറുണ്ട് എങ്കിലും ഇന്ന് നമുക്ക് ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയിലൊരു പലഹാരം തയ്യാറാക്കിയാലോ. അതിനായി ഒരു പാനിലേക്ക് ഒന്നര കപ്പ് അരിപ്പൊടി ചേർക്കുക. എന്നിട്ട് പൊടിയിലേക്ക് രണ്ടേകാൽ കപ്പ് വെള്ളം ചേർത്ത് കലക്കിയെടുക്കുക. എന്നിട്ട് ഫ്ളയിം ഓണാക്കുക. എന്നിട്ട് മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ലോ ഫ്ളൈമിൽ വേവിക്കുക.
നല്ലപോലെ ഇളക്കി മാവ് പാനിൽ നിന്നും വിട്ട് വരുന്ന പരുവമായാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് മറ്റൊരു പാത്രത്തിലേക്ക് മാവിനെ മാറ്റുക. ശേഷം മാവിലേക്ക് 5 ചെറിയ ഉള്ളി ചതച്ചതും, മുക്കാൽ കപ്പ് തേങ്ങാ ചിരകിയത്, എന്നിവ ചേർത്ത് മാവുമായി ചേർത്ത് കുഴച്ചെടുക്കുക. ശേഷം നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചു വലിയ ബോളായി ഉരുട്ടിയെടുക്കുക. ശേഷം മാവിനെ കയ്യിൽ വെച്ച് കുറച്ചു കട്ടിയിൽ പരത്തിയെടുക്കുക.
എന്നിട്ട് ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ഓരോ പലഹാരമായി ഇട്ട് ഫ്രൈ ആക്കി എടുക്കുക. എണ്ണയിൽ ഫ്രൈ ചെയ്തു എടുക്കുന്നത് കൊണ്ട് തന്നെ നല്ല രുചിയാണിത്. എല്ലാ മാവിനേയും ഇതുപോലെ ഫ്രൈ ചെയ്തെടുക്കുക. മീഡിയം ടു ഹൈ ഫ്ളൈമിൽ വെച്ച് വേണം ഈ പലഹാരം മൂപ്പിച്ചെടുക്കുവാൻ.
ഏത് കറിയും ഈ പലഹാരത്തിൻ്റെ കൂടെ കഴിക്കാൻ നല്ലതാണ്. അരിപ്പൊടി കൊണ്ട് വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഈ പലഹാരം ചൂടോടെ കഴിക്കാനാണ് സ്വാദിഷ്ടം. പുറമെ ക്രിസ്പിയും ഉള്ളിൽ സോഫ്റ്റുമായ ഈ പലഹാരം കറിയില്ലാതെ കഴിക്കാനും നല്ലതാണ്. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന ഈ പലഹാരം എല്ലാവരും ഈ രീതിയിൽ തയ്യാറാക്കി നോക്കണേ.
