തേങ്ങാ വറുത്തരച്ച കൂൺ കറി കഴിച്ചിട്ടുണ്ടോ.

എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള വിഭവങ്ങളാണ് കൂൺ വിഭവങ്ങൾ. പല തരത്തിലുള്ള റെസിപ്പികൾ കൂൺ വെച്ചിട്ട് തയ്യാറാക്കാൻ കഴിയും. അപ്പോൾ ഇന്ന് നമുക്ക് കൂൺ കൊണ്ട് ഒരു അടിപൊളി കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ഒരു വലിയ പാക്കെറ്റ് കൂൺ നല്ല പോലെ കഴുകി എടുക്കുക. ശേഷം കഴുകി വെള്ളമൊക്കെ കളഞ്ഞെടുക്കുക. ശേഷം കൂണിനെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം കൂണിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. എന്നിട്ട് മുക്കാൽ കപ്പ് തേങ്ങാ പാനിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം തേങ്ങയിലേക്ക് ഒരു ടീസ്പൂൺ മല്ലി, നാല് പീസ് വറ്റൽമുളക്, കാൽ ടീസ്പൂൺ കുരുമുളക്, കാൽ ടീസ്പൂൺ ഉലുവ, രണ്ട് പീസ് വെളുത്തുള്ളി ഇത്രയും ചേർത്ത് വറുക്കുക. ഇനി ഒരു ഗോൾഡൻ കളർ ആയി വന്നാൽ ഫ്ളൈയിം ഓഫ് ചെയ്തു തണുത്തതിനു ശേഷം അരച്ചെടുക്കുക. ഇനി മറ്റൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ഒരു ടീസ്പൂൺ കടുകും കൂടി ചേർത്ത് പൊട്ടിക്കുക.

ശേഷം ഒരു വറ്റൽമുളകും, അര കപ്പ് ചെറിയ ഉള്ളിയും ചേർത്ത് വഴറ്റുക. ശേഷം രണ്ട് പച്ചമുളകും, കുറച്ചു കറിവേപ്പിലയും, ചേർത്ത് ഇളക്കി വഴറ്റുക. ശേഷം വാടി വന്ന മിക്സിലേക്ക് കൂൺ ചേർത്ത് ഇളക്കുക. ഇനി ആവശ്യത്തിന് ഉപ്പും, ഒരു കപ്പ് വെള്ളവും ചേർത്ത് കൂൺ നല്ല പോലെ വേവിച്ചെടുക്കുക. ശേഷം നേരത്തെ വറുത്തു വെച്ച തേങ്ങാ നല്ല പോലെ അരച്ചെടുക്കുക. ശേഷം വെന്ത് വന്ന കൂണിലേക്ക് ഈ അരപ്പ് ചേർത്ത് ഇളക്കുക. ശേഷം ഉപ്പ് നോക്കി ഉപ്പ് ചേർത്ത് കൊടുക്കുക. ശേഷം ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളി പിഴിഞ്ഞ് ചേർത്ത് കൊടുക്കുക.

ശേഷം കറി അടച്ചു വെച്ച് അഞ്ചു മിനിറ്റോളം മീഡിയം ഫ്ളൈമിൽ വേവിക്കുക. അഞ്ചു മിനിറ്റായപ്പോൾ എണ്ണ തെളിഞ്ഞു വരുന്നതായി കാണാം. ആ സമയം ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി കുറച്ചു കറിവേപ്പില കൂടി ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ കൂൺ കറി റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. ചോറിനും ചപ്പാത്തിക്കും മറ്റ് പലഹാരങ്ങൾക്കും എല്ലാം ഈ കറി നല്ല കോമ്പിനേഷനാണ്. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply