ഇടയ്ക്കിടെ മധുരം കഴിക്കാൻ കൊതിയുള്ളവരായിരിക്കും നമ്മളിൽ പലരും. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി സ്വീറ്റ് പരിചയപ്പെട്ടാലോ. നമ്മുടെ വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ കൊണ്ടാണ് ഈ സ്വീറ്റ് തയ്യാറാക്കിയിരിക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ രുചികരമായ ഈ സ്വീറ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് അര ലിറ്റർ പാൽ ചേർത്ത് കൊടുക്കുക.
ശേഷം ഒന്ന് ചൂടായി വന്ന പാലിലേക്ക് ഒരു നാരങ്ങ പിഴിഞ്ഞെടുത്ത നീര് ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം നല്ലപോലെ ഇളക്കി ഇളക്കി വരുമ്പോൾ പാല് പിരിഞ്ഞു വരാൻ തുടങ്ങുന്നതാണ്. ശേഷം ഹൈ ഫ്ളൈമിലിട്ട് നല്ലപോലെ ഇളക്കുക. പാലും വെള്ളവും നല്ലപോലെ വേർതിരിച്ച് വരുന്ന രീതിയിൽ ആകുമ്പോൾ ഹൈ ഫ്ളൈമിലിട്ട് വെള്ളം വറ്റിച്ചെടുക്കുക. ശേഷം ഒന്ന് വറ്റി വന്ന പാൽ വെള്ളത്തിലേക്ക് കാൽ കപ്പ് പാൽപ്പൊടി ചേർത്ത് നന്നായി ഇളക്കുക.
ശേഷം അര കപ്പ് കണ്ടൻസ്ഡ് മിൽക്ക് കൂടി ചേർത്ത് കൊടുക്കുക. ഇനി ലോ ഫ്ളൈമിലിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. വെള്ളം നല്ലപോലെ വറ്റി വരുന്നതുവരെ ഇളക്കുക. ഇനി കാൽ ടീസ്പൂൺ ഏലക്ക പൊടിച്ചതും കൂടി ചേർത്തു കൊടുക്കുക. ശേഷം വെള്ളം വറ്റി വരാൻ തുടങ്ങുന്നതുവരെ നല്ലപോലെ ഇളക്കി ഇളക്കി വേവിക്കുക. ശേഷം അര കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം പാനിൽ നിന്നും വിട്ടുവരാൻ തുടങ്ങുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം ചൂടാറാനായി വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ചൂടാറി വരുമ്പോൾ കൈ കൊണ്ട് ഒന്ന് കുഴച്ചെടുക്കുക.
ശേഷം ഏത് ഷെയ്പ്പിലാണ് വേണ്ടത് ആ ഷെയ്പ്പിൽ സ്വീറ്റിനെ ആക്കി എടുക്കുക. ഇവിടെ ഒരു ലഡ്ഡുവിന്റെ ഷെയ്പ്പിലാണ് ആക്കി എടുക്കുന്നത്. ശേഷം ലഡ്ഡുവിന്റെ ഷെയ്പ്പിലാക്കി എടുത്ത സ്വീറ്റിനെ കുറച്ചു ഡെസിക്കേറ്റഡ് കോക്കനട്ടിൽ കോട്ടാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്വീറ്റ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഈ സ്വീറ്റ് ട്രൈ ചെയ്തു നോക്കണേ. വിരുന്നുകാരൊക്കെ പെട്ടെന്ന് കയറി വന്നാൽ ചായക്കൊപ്പം കൊടുക്കാൻ പറ്റിയ നല്ലൊരു സ്വീറ്റാണ് ഇത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു സീറ്റ് ആയിരിക്കും. കുറഞ്ഞ ചേരുവകൾ കൊണ്ട് നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റിയ വളരെ സിംപിളായ ഒരു സീറ്റ് കൂടിയാണിത്.
