ചെറുനാരങ്ങാ കൊണ്ട് ഇങ്ങനേയും ഗുണങ്ങളോ.

രോഗ പ്രതിരോധ ശേഷി വർധിക്കാനും വീട്ടിലെ ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരവുമാണ് ചെറുനാരങ്ങാ. എന്നാൽ പലർക്കും ചെറുനാരങ്ങയുടെ ഗുണങ്ങൾ അറിയണമെന്നില്ല. എന്നാൽ ഇന്ന് നമുക്ക് ചെറുനാരങ്ങാ കൊണ്ട് നമ്മുടെ വീടുകളിൽ എന്തെല്ലാം ഉപകാരങ്ങളാണ് ഉള്ളത് എന്ന് നോക്കാം. കിച്ചണിൽ നമുക്ക് ഒരുപാട് ഉപയോഗമുള്ള ഒരു മെഷീനാണ് മിക്സി. എന്നാൽ ഇത് ക്‌ളീൻ ആക്കാൻ ഏറ്റവും നല്ലതാണ്‌ ചെറുനാരങ്ങാ. അതുമാത്രമല്ല തുണികളിൽ പറ്റിപ്പിടിച്ചിരിക്കുന്ന കറ കളയാനും തലയിലെ താരം അകറ്റാനും ഏറെ നല്ലതാണ്‌ ഈ ചെറുനാരങ്ങാ.

ഇനി ഓട്ടുപാത്രങ്ങളിൽ പറ്റി പിടിച്ചിരിക്കുന്ന കരിയും കറയും കളയാനും ചെറുനാരങ്ങാ നീര് ഏറെ സഹായിക്കും. കത്തിയിൽ ഉണ്ടാകുന്ന തുരുമ്പും അനായാസം ഈ ചെറുനാരങ്ങാ നീര് കൊണ്ട് മാറ്റാവുന്നതാണ്. ഇനി തലയിലെ താരൻ ചെറുനാരങ്ങാ നീര് കൊണ്ട് എങ്ങനെ എന്നന്നേക്കുമായി കളയാം എന്ന് നോക്കാം. അതിനായി ഒരു പിടി തേങ്ങയുടെ കട്ടി തേങ്ങാപ്പാൽ എടുക്കുക. ശേഷം അതിലേക്ക് അര മുറി നാരങ്ങാ നീര് ചേർത്ത് ഇളക്കുക. ശേഷം ഇത് തലയോട്ടിയിൽ തേച്ചു പിടിപ്പിക്കുക.

ശേഷം അതിന്റെ മുകളിൽ ഒരു മുട്ടയുടെ വെള്ള നല്ല പോലെ അടിച്ചു പതപ്പിക്കുക. എന്നിട്ട് അതും കൂടി തലയോട്ടിയിൽ അഞ്ചു മിനിറ്റോളം തേച്ചു പിടിപ്പിച്ച ശേഷം വെറും വെള്ളത്തിൽ കഴുകി കളയുക. ഒരു മാസത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് താരൻ ഇല്ലാതാക്കാൻ സഹായിക്കും. ഇനി മിക്സി എങ്ങനെ വൃത്തിയാക്കാം എന്ന് നോക്കാം. അതിനായി മിക്സിയുടെ അകത്തു കുറച്ചു ബേക്കിങ് സോഡാ ചേർക്കുക. എന്നിട്ട് അതിന്റെ മുകളിൽ കുറച്ചു പാത്രം കഴുകാനായി എടുക്കുന്ന വിം ജെൽ ഒഴിക്കുക. എന്നിട്ട് അതിന്റെ കൂടെ ഒരു ചെറുനാരങ്ങാ പിഴിഞ്ഞ് നീര് ഒഴിക്കുക. എന്നിട്ട് ഒരു സ്പൂൺ കൊണ്ട് ഇളക്കി അഞ്ചു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക.

ശേഷം മിക്സിയുടെ പുറമെയുള്ള അഴുക്ക് എങ്ങനെ കളയാം. അതിനായി ബേക്കിങ് സോഡയും നാരങ്ങാ നീരും ഡിഷ്‌വാഷ് ലികുടും എടുക്കുക. എന്നിട്ട് മിക്സ് ചെയ്തു നാരങ്ങയുടെ തൊലി കൊണ്ട് മിക്സിയുടെ പുറം ഭാഗം, ഈ മിക്സ് തേച്ചു പിടിപ്പിക്കുക. എന്നിട്ട് ഒരു ബ്രഷ് കൊണ്ട് മിക്സിയുടെ അകവും പുറവും തേച്ചു കൊടുക്കുക. ശേഷം ഒരു ടിസ്സു കൊണ്ട് മിക്സയുടെ അകവും പുറവും തുടച്ചെടുക്കുക. തുടച്ചെടുക്കുമ്പോൾ മിക്സി വെട്ടിത്തിളങ്ങുന്നത് നിങ്ങൾക്ക് കാണാൻ കഴിയും.

Leave a Reply