ഇനി മുതൽ ചോറ് ബാക്കി വന്നാൽ ഈ പുഡ്ഡിംഗ് ഒന്ന് തയ്യാറാക്കി നോക്കൂ.

എല്ലാ ദിവസവും ഒരു നേരമെങ്കിലും ചോറ് കഴിക്കാത്തവർ ചുരുക്കമായിരിക്കുമല്ലേ. അതുകൊണ്ട തന്നെ എല്ലാദിവസവും ചോറ് കുറച്ചെങ്കിലും ബാക്കി വരും. അപ്പോൾ അങ്ങനെ ചോറ് ബാക്കി വരുകയാണെങ്കിൽ നമുക്ക് നല്ലൊരു പുഡ്ഡിംഗ് തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം ചോറുകൊണ്ട് ഈ പുഡ്ഡിംഗ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് ചോറും, അര കപ്പ് കണ്ടെൻസ്ഡ് മിൽക്കും, രണ്ട് മുട്ടയും, രണ്ട് തുള്ളി വാനില എസെൻസും ചേർത്ത് നന്നായിട്ട് ബ്ലെൻഡ് ചെയ്തു എടുക്കുക.

ഇനി മുക്കാൽ കപ്പ് പാലും ചേർത്ത് വീണ്ടും നന്നായിട്ട് അടിച്ചെടുക്കുക. ഇനി ഒരു കേക്ക് ടിന്നിലേക്ക് നെയ്യോ എണ്ണയോ തടകിയ ശേഷം ബാറ്റർ ചേർത്ത് കൊടുക്കുക. ഇനി മുകളിൽ ഒരു അലുമിനിയം ഫോയിൽ പേപ്പർ കൊണ്ട് കവറാക്കിയ ശേഷം ഒന്നോ രണ്ടോ ഹോൾ മുകളിലായി ഇട്ടു കൊടുക്കുക. ഇനി ഒരു സോസ് പാനിൽ വെള്ളം തിളപ്പിച്ച ശേഷം ഈ ടിന്നിനെ വെള്ളത്തിലേക്ക് ഇറക്കി വെച്ച് വേവിച്ചെടുക്കുക. മീഡിയം ഫ്ളൈമിൽ മുപ്പത് മിനിറ്റോളം ഈ പുഡിങ്ങിനെ ആവിയിൽ വേവിച്ചെടുക്കുക.

ഇനി വെന്തു തണുത്തു കിട്ടിയ പുഡിങ്ങിനെ ഒരു പ്ലേറ്റിലേക്ക് മാറ്റിയ ശേഷം കുറച്ചു നട്ട്സും പിസ്തയും മുകളിലായി ഇട്ടു ഡെക്കറേറ്റ് ചെയ്തു എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പുഡ്ഡിംഗ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഷീ ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page