ഇനി മുതൽ ഈ ഒരു കറി മാത്രം മതി ഒരു പാത്രം ചോറ് കാലിയാക്കാൻ.

പുതുമയുള്ള കറികൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് എല്ലാവരും. എന്നാൽ കൊറോണ പ്രതിസന്ധി സൃഷ്ടിച്ചതോടെ പുറത്തുപോകാനോ സാധനങ്ങൾ ഇഷ്ടാനുകാരണം വാങ്ങാനോ കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. എന്നാൽ ഇന്ന് ധാബ സ്റ്റൈൽ വെണ്ടയ്ക്ക ഭിണ്ടി മസാല പരിചയപ്പെട്ടാലോ. ഈ ഒരു കറി ചപ്പാത്തീരേ കൂടെയും ചോറിന്റെ കൂടെയും കഴിക്കാൻ പറ്റിയ നല്ലൊരു കറി തന്നെയാണ്. എന്നാൽ ഈ കറി എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ആവശ്യമായ വെണ്ടയ്ക്ക മുകൾ ഭാഗവും അടിഭാഗവും വെട്ടി മാറ്റി വെണ്ടക്കയുടെ രണ്ട് സൈഡും വര ഇട്ടു കൊടുക്കുക.

ഇനി ഒരു ബൗളിലേക്ക് വെണ്ടയ്ക്ക മാറ്റിയ ശേഷം കുറച്ചു ഉപ്പ്,അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി,ഒരു നാരങ്ങയുടെ പകുതി നീര്,ചേർത്ത് മിക്‌സാക്കുക. ഇനി ഒരു ചെറിയ തക്കാളി മിക്സിയിൽ ഇട്ടു കൊടുക്കുക. ഇനി ഒരു മൂന്നു പച്ചമുളക്,ചേർത്ത് വെള്ളം ചേർക്കാതെ പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇനി മറ്റൊരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ കടലപ്പൊടി,അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി,അര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി,അര ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി,കുറച്ചു ഉപ്പും കുറച്ചു വെള്ളവും ചേർത്ത് ഒന്ന് പേസ്റ്റ് രൂപത്തിൽ മിക്‌സാക്കുക.

ഇനി ഒരു പാനിൽ മൂന്നു ടേബിൾ സ്പൂൺ എണ്ണ ചൂടാക്കിയ ശേഷം അരപ്പ് ചേർത്ത് വെച്ചിട്ടുള്ള വെണ്ടയ്ക്ക എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഈ വെണ്ടയ്ക്ക ഒന്ന് ഫ്രൈ ആക്കി എടുക്കുക. ഇനി ബാക്കി വന്ന എണ്ണയിൽ ഒരു വയന ഇല,രണ്ട് ഗ്രാമ്പൂ,ഒരു കഷ്ണം പട്ട,ചേർത്ത് മൂപ്പിക്കുക. ഇനി അര ടേബിൾ സ്പൂൺ ചെറിയ ജീരകം ചേർത്ത് ഒന്ന് ഇളക്കിയ ശേഷം തക്കാളി പേസ്റ്റ് ചേർത്ത് ഒന്ന് വഴറ്റുക. ഇനി ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞത് ഇതിലേക്ക് ചേർത്ത് മൂപ്പിക്കുക. ഇനി നേരത്തെ അടിച്ചു വെച്ചിട്ടുള്ള തക്കാളി പേസ്റ്റും ചേർത്ത് നല്ല പോലെ വറ്റിച്ചെടുക്കുക.

ഇനി ഒരു കപ്പ് തൈരും കൂടി ഇതിലേക്ക് ചേർത്ത് ഇളക്കിയ ശേഷം നേരത്തെ ഫ്രൈ ചെയ്ത വെണ്ടയ്ക്ക ചേർത്ത് ഇളക്കി കറി എണ്ണ തെളിയുന്നത് വരെ ചെറിയ തീയിൽ അടച്ചു വെച്ച് വേവിക്കുക. അപ്പോൾ ഇത്രേയുള്ളൂ വളരെ ടേസ്റ്റിയായ വെണ്ടയ്ക്ക ഭിണ്ടി മസാല ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ കറി ട്രൈ ചെയ്തു നോക്കണേ. ടേസ്റ്റി ട്രെഷേഴ്‌സ് ബൈ രോഹിണി എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page