ഇന്നു നമുക്ക് രാവിലെ ബ്രേക്ക്ഫാസ്റ്റായും, വൈകുന്നേരങ്ങളിൽ സ്നാക്കായുമെല്ലാം കഴിക്കാൻ കഴിയുന്ന നല്ല രുചികരമായ ഒരു പലഹാരം തയ്യാറാക്കിയാലോ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് തയ്യാറാക്കി എടുക്കാൻ കഴിയുന്ന ഈ പലഹാരം മിനുട്ടുകൾ മാത്രം മതി ചെയ്തെടുക്കാൻ. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഗോതമ്പ് മാവ് ഒരു പാത്രത്തിലേക്ക് എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൈകൊണ്ട് ഇളക്കുക. എന്നിട്ട് കുറേചെയായി വെള്ളമൊഴിച്ച് മാവിനെ കയ്യിൽ ഒട്ടിപ്പിടിക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക.
ഇനിയൊരു പാൻ അടുപ്പിലേക്ക് വെക്കുക. എന്നിട്ട് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ ചിരകിയത് ചേർത്ത് ഇളക്കുക. തേങ്ങ ഒന്ന് ഡ്രൈയായി വരുമ്പോൾ അരക്കപ്പ് ശർക്കര ചീകിയത് ചേർത്ത് കൊടുക്കുക. എന്നിട്ട് അതും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശർക്കര നല്ലപോലെ മെൽറ്റായി വരുമ്പോൾ അര ടീസ്പൂൺ ഏലക്ക പൊടിച്ചതും ചേർത്ത് ഇളക്കുക. എന്നിട്ട് ഫ്ലെയിം ഓഫ് ചെയ്യുക. ഇനി കുറച്ച് വാഴയില വാട്ടി എടുക്കുക. ഇനി കയ്യൊന്നു നല്ല പോലെ നനച്ച ശേഷം കുറെച്ചെയായി മാവ് എടുത്ത് ഇലയിലേക്ക് വെച്ച് പരത്തുക. ഇനി ഒരു റൗണ്ട് ഷേപ്പിൽ പരത്തിയെടുത്ത മാവിലേക്ക് തയ്യാറാക്കി വെച്ചിട്ടുള്ള ഫില്ലിങ് ചേർത്ത് കൊടുക്കുക.
എന്നിട്ട് രണ്ടായി മടക്കി വയ്ക്കുക. എല്ലാ പലഹാരവും ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കുക. എന്നിട്ട് ഒരു ഇഡ്ഡലി പാത്രത്തിൽ വെള്ളം വെച്ച് തിളപ്പിച്ച ശേഷം അതിൻറെ മുകളിൽ ഒരു തട്ട് വച്ച് കൊടുക്കുക. എന്നിട്ട് ഓരോ പലഹാരവും തട്ടിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക. 15 മിനിറ്റോളം ആവിയിൽ വേവിച്ചെടുക്കുക. വളരെ രുചികരമായിട്ടുള്ള ഒരു പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു പലഹാരമായിരിക്കും ഇത്. വളരെ സിമ്പിളായി നമുക്ക് ചെയ്തെടുക്കാനും കഴിയും. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
