അരിപ്പൊടിയും, മൈദ മാവും കൊണ്ട് നെയ്യപ്പം തോറ്റുപോകും രുചിയിലൊരു പലഹാരം

ഇന്ന് നമുക്ക് ചായക്കൊപ്പം കഴിക്കാൻ പറ്റിയ നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്നാക്ക് തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും എന്നാൽ അതീവ രുചിയിലുള്ളതുമായ ഒരു സ്നാക്കാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഈ പലഹാരത്തിന് വേണ്ട 200 ഗ്രാം ശർക്കര ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് ഒന്നര കപ്പ് വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക.

ശേഷം ഒഴുകിവന്ന ശർക്കര ചൂടാറാനായി മാറ്റി വയ്ക്കുക. ശേഷം ഒരു പാത്രത്തിലേക്ക് ഒരു കപ്പ് അരിപ്പൊടി എടുക്കുക. എന്നിട്ട് അതിനൊപ്പം അരക്കപ്പ് മൈദ കൂടി ചേർത്ത് കൊടുക്കുക. ശേഷം അതിലേക്ക് ഒരു പിഞ്ചു ഉപ്പും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം നേരത്തെ ഉരുക്കി വച്ചിട്ടുള്ള ശർക്കരപ്പാനി ഒരു അരിപ്പയിലൂടെ അരിച്ചു മാവിലേക്ക് ചേർത്ത് കൊടുക്കുക. കുറേശ്ശെയായി ചേർത്ത് വേണം ഇത് കലക്കി എടുക്കാൻ. ഒരു ദോശ മാവിൻറെ പരുവത്തിൽ വേണം ഈ മാവിനേയും കലക്കി എടുക്കാൻ.

ശേഷം അതിലേക്ക് രണ്ട് ടേബിൾസ്പൂൺ റവ കൂടി ചേർത്ത് കൊടുക്കുക.
എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിച്ചെടുക്കുക. ശേഷം മാവിലേക്ക് അര ടീസ്പൂൺ ഏലക്കാ പൊടിച്ചത്, അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചതും, രണ്ട് ടേബിൾ സ്പൂൺ തേങ്ങാക്കൊത്തും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒരു നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് നല്ലപോലെ ഇളക്കി മിക്‌സാക്കുക. എന്നിട്ട് ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കാൽഭാഗത്തോളം എണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് എണ്ണ ചൂടായി വരുമ്പോൾ ഓരോ തവി മാവ് വീതം എണ്ണയിലേക്ക് വീഴ്ത്തുക.

ശേഷം പൊങ്ങി വരുമ്പോൾ തിരിച്ചിട്ടു കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് ഒരു ഗോൾഡൻ കളറാകുന്നതുവരെ ഈ പലഹാരം ഫ്രൈ ചെയ്തെടുക്കുക. എല്ലാ മാവുകൊണ്ടു ഇതുപോലെതന്നെ ഫ്രൈ ചെയ്ത് കോരിയെടുക്കുക. അപ്പോൾ അരിപ്പൊടിയും മൈദമാവു കൊണ്ടും ചെയ്തെടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു പലഹാരമാണിത്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും അതീവ രുചിയു മാണ് ഈ പലഹാരത്തിന്. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page