ഷവർമ്മ ഇഷ്ടമാണോ ? എങ്കിൽ ഇത് ഒരുപാട് ഇഷ്ടമാകും.

ഷവർമ ഇഷ്ടമുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ ഷവർമ കേക്ക് നിങ്ങൾ തയ്യാറാക്കിയിട്ടുണ്ടോ. അല്ലെങ്കിൽ കഴിച്ചിട്ടുണ്ടോ. ആദ്യം ഇതിനു വേണ്ടീട്ടുള്ള മസാല തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ഇനി എണ്ണയിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് മൂപ്പിക്കുക. ഇനി അര കപ്പോളം എല്ലില്ലാത്ത ചിക്കൻ ചെറിയ പീസുകളായി മുറിക്കുക. എന്നിട്ട് അത് ഹൈ ഫ്ളൈമിലിട്ടു ഒരു മിനിറ്റോളം ഇളക്കുക. ശേഷം ലോ ഫ്ളൈമിലാക്കിയ ശേഷം ഒരു ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടീസ്പൂൺ കുരുമുളക്പൊടി, കാൽ ടീസ്പൂൺ ഗരം മസാല ഇത്രയും ചേർത്ത് നന്നായി ഇളക്കുക.

ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചു വെച്ച് ചിക്കൻ വേവിക്കുക. ശേഷം കുറച്ചു വെള്ളം ഊറി വന്ന ചിക്കനിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു പകുതി ക്യാരറ്റ് അരിഞ്ഞതും, കാൽ കപ്പ് കാബ്ബേജ് അരിഞ്ഞതും, ഒരു തക്കാളിയുടെ പകുതി ചെറുതായി അരിഞ്ഞതും ചേർത്ത് ഇളക്കി ഒരു നാരങ്ങയുടെ പകുതി നീരും ചേർത്ത് അടച്ചു വെച്ച് ചിക്കൻ വേവിക്കുക. ഇനി വെന്തു വന്ന മസാലയിലേക്ക് ആവശ്യത്തിന് ഉപ്പും, ഒന്നര ടേബിൾ സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് നന്നായി ഇളക്കുക. ശേഷം നാല് ടേബിൾ സ്പൂൺ മയോണൈസും ചേർത്ത ശേഷം ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക.

ഇനി മറ്റൊരു പാത്രത്തിലേക്ക് അഞ്ചു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് അര ടീസ്പൂൺ കുരുമുളക്പൊടി, കാൽ കപ്പ് പാലും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഒരു സോസ് പാൻ ചൂടാക്കുക. ശേഷം പാനിലേക്ക് കുറച്ചു ഓയിൽ ഒഴിക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച മുട്ടയുടെ മിക്സ് പാത്രത്തിന്റെ അടി ഭാഗത്തു ഒരു ലെയർ പോലെ ആക്കുക. ശേഷം അതിന്റെ മുകളിലായി ഒരു കുബ്ബൂസ് മുട്ടയുടെ മിക്സിൽ മുക്കി വെക്കുക. ശേഷം അതിന്റെ മുകളിൽ കുറച്ചു ടൊമാറ്റോ സോസ് സ്പ്രെഡ്ടാക്കുക. ശേഷം നേരത്തെ തയ്യാറാക്കി വെച്ച മസാലയിൽ നിന്നും പകുതി ഇപ്പോൾ ചേർക്കുക.

ഇനി അടുത്ത കുബ്ബൂസും മുട്ടയുടെ മിക്സിൽ മുക്കിയ ശേഷം അടുത്ത ലെയറായി മസാലയുടെ മുകളിൽ വെക്കുക. ശേഷം അതിന്റെ മുകളിലും മസാല ഫില്ലിംഗ് വെക്കുക. എന്നിട്ട് അവസാനത്തെ കുബ്ബൂസും വെച്ച് കലക്കി വെച്ചിട്ടുള്ള മുട്ട മിക്സ് കുബ്ബൂസിന്റെ മുകളിലായും സൈഡിലായും ഒഴിക്കുക. ശേഷം മുകളിലായി കുറച്ചു മല്ലിയില അരിഞ്ഞതും, തക്കാളി പൊടിയായി അരിഞ്ഞതും ചേർത്ത് അടച്ചു വെച്ച് ഒരു പാനിന്റെ മുകളിലായി ഈ പാത്രം വെച്ച് മീഡിയം ഫ്ളൈമിൽ ഇരുപത് മിനിറ്റോളം പലഹാരം വേവിക്കുക. എന്നിട്ട് ഒരു സൈദ് വെന്തു വരുമ്പോൾ തിരിച്ചിട്ട് രണ്ട് മിനിട്ടോളം പലഹാരം വേവിക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഷവർമ്മ പോള തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പോള തയ്യാറാക്കി നോക്കണേ.

Leave a Reply