ഏത് പലഹാരത്തിനും ഒപ്പം കഴിക്കാൻ നല്ല നാടൻ വെജിറ്റബിൾ സ്റ്റൂ.

ഏത് പലഹാരത്തിനും നല്ലൊരു കറി ഉണ്ടാക്കുക എന്നത് അത്ര സിമ്പിൾ അല്ല. അപ്പോൾ ഇന്ന് നമുക്ക് ചപ്പാത്തിക്കും മറ്റു പലഹാരങ്ങൾക്കും കൂടെ കഴിക്കാൻ പറ്റുന്ന ഒരു ടേസ്റ്റി കറി പരിചയപ്പെട്ടാലോ. അതെ വളരെ ടേസ്റ്റിയായ ഈ വെജിറ്റബിൾ സ്റ്റൂ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം രണ്ട് പട്ടയും, മൂന്നു ഗ്രാമ്പുവും, ഒരു ഏലക്കായും, അര ടീസ്പൂൺ കുരുമുളക്, ചേർത്ത് ഒന്ന് മൂപ്പിക്കുക.

ശേഷം ഒരു വലിയ സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു മൂന്നു പച്ചമുളകും, ഒന്നര ടേബിൾ സ്പൂൺ വെളുത്തുള്ളിയും, ഒരു ചെറിയ കഷ്ണം ഇഞ്ചിയും, കുറച്ചു കറിവേപ്പിലയും, ചേർത്ത് നന്നായി വഴറ്റുക. ഇനി രണ്ട് ഉരുളകിഴങ്ങ് ചെറിയ ക്യൂബ്‌സായി കട്ട് ചെയ്തത് ചേർത്ത് കൊടുക്കുക. ഇനി ഒരു വലിയ ക്യാരറ്റും, കാൽ കപ്പ് ഗ്രീൻപീസും, ചേർത്ത് രണ്ട് മിനിറ്റോളം വഴറ്റുക. ഇനി ആവശ്യമായ ഉപ്പും ചേർത്ത് മിക്‌സാക്കിയ ശേഷം തേങ്ങയുടെ രണ്ടാം പാൽ ഒന്നര കപ്പോളം ചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക.

എന്നിട്ട് ഒരു ഏഴോ എട്ടോ മിനിറ്റോളം ഇത് വേവിച്ചെടുക്കാൻ ശ്രദ്ധിക്കുക. ഇനി പച്ചക്കറിയൊക്കെ വെന്തു വന്നോ എന്ന് ഇടയ്ക്കിടെ ചെക്ക് ചെയുക. ഇനി വെന്തു വന്ന കറിയിലേക്ക് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് കൊടുക്കുക. ഇനി നന്നായി മിക്‌സാക്കിയ ശേഷം കുറച്ചു കറിവേപ്പിയാലും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർത്ത് മിക്‌സാക്കിയ ശേഷം ഫ്ളൈമിൽ നിന്നും മാറ്റാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ വെജിറ്റബിൾ സ്റ്റൂ ഇവിടെ തയ്യാറായിട്ടുണ്ട്.

ഇടിയപ്പത്തിന്റെയും അപ്പത്തിന്റെയും കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page