നിങ്ങൾ പാൽക്കോവ മിട്ടായി കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റ് ആയിട്ടുള്ള പണ്ടുകാലം മുതൽക്കേ നമ്മളെല്ലാം ഒരുപാട് കഴിച്ചിട്ടുള്ള ഒരു മുട്ടായി ആയിരിക്കും ഇത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ മിട്ടായി തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായിലേക്ക് മുക്കാൽ കപ്പ് നെയ്യ് ഒഴിച്ചു കൊടുക്കുക. ശേഷം നെയ്യ് ചൂടായി വരുമ്പോൾ ഒന്നര കപ്പ് മൈദ ചേർത്തിളക്കുക. മൈദയും നെയ്യും നല്ലപോലെ മിക്‌സായി വരുമ്പോൾ ഒരു പത്ത് മിനിട്ടോളം മൈദയുടെ പച്ചമണം മാറുന്നതുവരെ ഇളക്കുക.
ശേഷം അര ടീസ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. നല്ല ലൂസായി വരുമ്പോൾ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഈ മിക്സ് തണുക്കാനായി വയ്ക്കുക. ശേഷം ചൂടാറി വന്ന മിക്സിലേക്ക് രണ്ടര ടേബിൾ സ്പൂൺ പാൽപ്പൊടി ചേർത്ത് ഇളക്കുക. ശേഷം കാൽ ടീസ്പൂൺ ഏലക്കാ പൊടിച്ചതും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം മധുരത്തിന് ആവശ്യമായ ഒന്നര കപ്പ് പഞ്ചസാര ചേർത്ത് നല്ലപോലെ ഇളക്കുക. പൊടിച്ച പഞ്ചസാര ചേർക്കുന്നതാണ് ഏറെ നല്ലത്. ശേഷം എല്ലാം കൂടി നല്ലപോലെ മിക്‌സാക്കി എടുക്കുക.
ശേഷം ട്രെയിലേയ്ക്ക് കുറച്ച് നെയ്യ് തടവുക, എന്നിട്ട് അതിലേക്ക് തയ്യാറാക്കി എടുത്ത മിക്സ് ട്രേയിലേക്ക് വെച്ച് സെറ്റാക്കി എടുക്കുക. ശേഷം ഒരു സ്പൂൺ കൊണ്ട് മുകൾഭാഗം ഷെയ്‌പ്പാക്കിയ ശേഷം കുറച്ചു നേരം വെച്ച് മിട്ടായി സെറ്റാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പാൽക്കോവ മുട്ടായി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരു മുട്ടായി തയ്യാറാക്കി നോക്കണേ. നമ്മുടെ വീട്ടിലുള്ള ചേരുവകൾ കൊണ്ടാണ് ഈ മുട്ടായി തയ്യാറാക്കിയിരിക്കുന്നത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
