വീട്ടിൽ വഴുതനങ്ങ എടുക്കാനുണ്ടോ. ഉണ്ടെങ്കിൽ ഈ കറി ഒന്ന് ട്രൈ ചെയ്യൂ.

ഇന്ന് നമുക്ക് ചപ്പാത്തിക്കും ചോറിനുമെല്ലാം ഒപ്പം കഴിക്കാൻ പറ്റിയ നല്ലൊരു കറി പരിചയപ്പെട്ടാലോ. വഴുതനങ്ങ കൊണ്ട് ഒരു അടിപൊളി മസാല കറിയാണ് ഇന്ന് ഉണ്ടാക്കുന്നത്, അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ മസാല കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം കുറച്ചു വഴുതനങ്ങ കനം കുറച്ചു നീളത്തിൽ അരിഞ്ഞെടുക്കുക. എന്നിട്ട് അത് എണ്ണയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു ഉപ്പും ചേർത്ത് രണ്ട് മിനിറ്റോളം വഴുതനങ്ങ വഴറ്റി എടുക്കുക. ശേഷം ഒന്ന് വാടി വന്ന വഴുതനങ്ങയെ എണ്ണയിൽ നിന്നും കോരി മാറ്റുക.

ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് അര ടീസ്പൂൺ ജീരകം ചേർത്ത് മൂപ്പിക്കുക. ശേഷം അതിലേക്ക് രണ്ട് സവാള ചെറുതായി അരിഞ്ഞ ശേഷം ചേർത്ത് വഴറ്റുക. ഇനി പാകത്തിനുള്ള ഉപ്പും ചേർത്ത് സവാള നന്നായി വഴറ്റുക. ശേഷം മൂന്ന് പച്ചമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇനി ഒരു ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് ഇളക്കുക. ശേഷം എല്ലാം നല്ല പോലെ വഴറ്റിയ ശേഷം അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ എരിവുള്ള മുളക്പൊടി, ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, അര ടീസ്പൂൺ ഗരം മസാല പൊടി കൂടി ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക.

ശേഷം മസാലയുടെ പച്ചമണം മാറുന്നത് വരെ ഇളക്കി മിക്‌സാക്കുക. ശേഷം രണ്ട് മീഡിയം വലിപ്പത്തിലുള്ള തക്കാളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ശേഷം അടച്ചു വെച്ച് തക്കാളി വേവിക്കുക. തക്കാളി നല്ല പോലെ വെന്തുടഞ്ഞു വരുമ്പോൾ ഒരു ടീസ്പൂൺ മല്ലിപ്പൊടി കൂടി ചേർത്ത് ഇളക്കുക. ശേഷം ഒരു കപ്പ് ചെറിയ ചൂടുള്ള വെള്ളം കൂടി ചേർത്ത് ഇളക്കുക. ഇനി ഒരു ടീസ്പൂൺ വറുത്തെടുത്ത കടലമാവിലേക്ക് ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് കലക്കുക. ശേഷം ആ മിക്സ് കറിയിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം ലോ ഫ്ളൈമിലിട്ടു കറി നന്നായി വേവിക്കുക. ഇനി വെന്തു വന്ന കറിയിലേക്ക് വറുത്തു വെച്ചിട്ടുള്ള വഴുതനങ്ങ ചേർത്ത് ഇളക്കുക. ശേഷം രണ്ട് മിനിറ്റോളം കറി തിളപ്പിച്ച ശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ വഴുതനങ്ങ കറി തയ്യാറായിട്ടുണ്ട്. ചോറിനും ചപ്പാത്തിക്കും മറ്റ് പലഹാരങ്ങൾക്കും എല്ലാം വളരെ ടേസ്റ്റിയാണ് ഈ കറി. എല്ലാവരും ഉറപ്പായും ഈ മസാല കറി ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page