നവാബി സേമിയ കഴ്കിച്ചിട്ടുണ്ടോ ? പൊളി ഐറ്റം

നിങ്ങൾ നവാബി സേമിയ കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ള ഒരു സ്വീറ്റ് റെസിപ്പിയാണിത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 350 ഗ്രാം വറുക്കാത്ത സേമിയ എടുക്കുക. കനം കുറഞ്ഞ സേമിയ വേണം എടുക്കാൻ. ഇനി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കുക. ഇനി ബട്ടർ നല്ലപോലെ മെൽറ്റായി വരുമ്പോൾ കാൽക്കപ്പ് നട്ട്സും കാൽക്കപ്പ് കിസ്മസും ചേർത്ത് നല്ലപോലെ വറുത്തു കോരിയെടുക്കുക.

ശേഷം അതിലേക്ക് സേമിയ ചേർത്ത് കൊടുക്കുക. എന്നിട്ട് സേമിയയെ മീഡിയം ഫ്ളൈമിൽ വച്ച് നല്ലപോലെ റോസ്റ്റാക്കി എടുക്കുക. ശേഷം അതിലേക്ക് നാല് ടേബിൾ സ്പൂൺ പാൽപ്പൊടിയും, അരക്കപ്പ് പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ശേഷം മുക്കാൽ ടീസ്പൂൺ ഏലക്കാ പൊടിച്ചതും ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ഇനി ഇതിനു വേണ്ടിയുള്ള ഒരു ക്രീം തയ്യാറാക്കി എടുക്കാം. അതിനായി ഒരു സോസ് പാനിൽ ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക.

ശേഷം അതിനൊപ്പം മൂന്ന് ടേബിൾ സ്പൂൺ പാൽപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കി തിളപ്പിക്കുക. ഇനി പാൽ നല്ലപോലെ തിളച്ചു വരുമ്പോൾ രണ്ട് ടേബിൾ സ്പൂൺ മിൽക്ക്മെയ്ഡ് ചേർത്ത് കൊടുക്കുക. ഇനി ഒരു ബൗളിലേക്ക് കാൽക്കപ്പ് കോൺഫ്ലോർ പൗഡർ എടുക്കുക. എന്നിട്ട് അതിലേക്ക് കുറച്ച് പാൽ ചേർത്ത് കട്ടയില്ലാതെ കലക്കി എടുക്കുക. എന്നിട്ട് കലക്കിയെടുത്ത മിക്സിനെ തിളച്ച് വന്ന പാലിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് കൈ വിടാതെ ഇളക്കി നല്ലപോലെ കുറുക്കിയെടുക്കുക. ഒരു ക്രീം പരുവത്തിലായി വന്ന ക്രീമിനെ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക.

ഇനി ഒരു പാത്രത്തിലേക്ക് ഒരു ലയർ സേമിയ ഇട്ടു കൊടുക്കുക. എന്നിട്ട് സേമിയയുടെ മുകളിലായി തയ്യാറാക്കിവെച്ച ഉള്ള ക്രീം ചേർത്ത് കൊടുക്കുക. ശേഷം ക്രീമിനെ എല്ലാ ഭാഗത്തേക്കും എത്തിച്ച ശേഷം അതിൻറെ മുകളിലായി നേരത്തെ തയ്യാറാക്കി വെച്ചിട്ടുള്ള സേമിയ ചേർത്ത് കൊടുക്കുക. എന്നിട്ട് കുറച്ചു നട്ട്സും, കിസ്മിസും, ബദാമുമെല്ലാം മുകളിലായി ചേർത്ത് കൊടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള നവാബി സേമിയ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. അപ്പോൾ എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply