ബ്രെഡ് ചോക്ലേറ്റ് ഹൽവ കഴിച്ചിട്ടുണ്ടോ

ഇന്ന് നമുക്ക് ബ്രെഡ് കൊണ്ടൊരു അടിപൊളി ഹൽവ ഉണ്ടാക്കിയാലോ. പല രീതിയിൽ പല സാധനങ്ങളും കൊണ്ട് നമ്മൾ ഹൽവ തയ്യാറാക്കാറുണ്ട്. എന്നാൽ ഈ ബ്രെഡ് ചോക്ലേറ്റ് ഹൽവ കഴിച്ചവർക്ക് ഒരുപാട് ഇഷ്ടമാണിത്. അത്രയ്ക്ക് രുചിയിലുള്ള ഒരു ഹൽവയാണിത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ ബ്രെഡ് ഹൽവ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി എട്ട് സ്ലൈസെഡ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിന്റെ നാലു സൈഡിലുള്ള ബ്രൗൺ ഭാഗം മുറിച്ചു മാറ്റുക.

ശേഷം ബ്രെഡിനെ 4 പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു പാനിലേക്ക് മൂന്ന് ടേബിൾസ്പൂൺ എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം എണ്ണയിൽ കുറച്ച് കാഷ്യൂവും കിസ്മിസും വറുത്തെടുക്കാം. ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് മുറിച്ചു വച്ചിട്ടുള്ള ബ്രെഡ് ചേർത്ത് ഫ്രൈ ചെയ്തെടുക്കുക. ശേഷം ഫ്രൈ ചെയ്തെടുത്ത ബ്രെഡിനെ എണ്ണയിൽ നിന്നും കോരി ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ഒരു പാത്രത്തിലേക്ക് 3 ടേബിൾ സ്പൂൺ പാൽ ഒന്ന് ചൂടാക്കി എടുക്കുക. എന്നിട്ട് ചൂടായ പാലിലേക്ക് നാല് ടേബിൾ സ്പൂൺ ഡാർക്ക് ചോക്ലേറ്റ് കോമ്പൗണ്ട് ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ശേഷം മെൽറ്റായി വന്ന ചോക്ലേറ്റിലേക്ക് ഒരു ടീസ്പൂൺ ബട്ടർ ചേർത്ത് നല്ലപോലെ മിക്‌സാക്കുക. ഇനി ഒരു പാനിലേക്ക് അരകപ്പ് പഞ്ചസാര ചേർത്ത ശേഷം അതിൻറെ കൂടെ തന്നെ മുക്കാൽ കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ മിക്സ് ആക്കി അടുപ്പിലേക്ക് വെക്കുക. ശേഷം നല്ലപോലെ മെൽറ്റായി വന്ന ഷുഗർ സിറപ്പിലേക്ക് അര ടേബിൾ സ്പൂൺ കൊക്കോ പൗഡർ ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം നല്ലപോലെ മിക്‌സായി വന്ന ചോക്ലേറ്റിലേക്ക് രണ്ട് ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്കും ചേർത്ത് നന്നായി ഇളക്കുക.

ശേഷം അതിലേക്ക് അരടീസ്പൂൺ ഏലക്കാ പൊടിച്ചതും ചേർത്ത് ഒരു മിനിട്ടോളം നല്ലപോലെ തിളച്ചു വരുമ്പോൾ ഫ്രൈ ചെയ്തു വച്ചിട്ടുള്ള ബ്രഡ് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം അതിനൊപ്പം നേരത്തെ തയ്യാറാക്കി വെച്ച ചോക്ലേറ്റ് മിക്‌സും ഇതിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ചോക്ലേറ്റും ബ്രെഡും കൂടി നല്ലപോലെ ഇളക്കി വേവിക്കുക. എല്ലാം നല്ല പോലെ വെന്തു വരുമ്പോഴേക്കും ഒരു ടേബിൾ സ്പൂൺ നെയ്യും കൂടി ചേർത്ത് നന്നായി ഇളക്കുക.

ശേഷം നേരത്തെ ഫ്രൈ ചെയ്ത് മാറ്റി വച്ചിട്ടുള്ള ക്യാഷും കിസ്മിസും കൂടി ചേർത്ത് നല്ലപോലെ ഇളക്കി ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ബ്രെഡ് ഹൽവ തയ്യാറായിട്ടുണ്ട്. ചോക്ലേറ്റ് കൂടി ചേർത്തിട്ടുള്ളത് കൊണ്ട് തന്നെ വളരെ ടേസ്റ്റിയാണ് ഈ ഹൽവ. എല്ലാവരും ബ്രെഡ് ഇരിപ്പുണ്ടെങ്കിൽ ഇന്നുതന്നെ ട്രൈ ചെയ്തു നോക്കണേ

Leave a Reply

You cannot copy content of this page