പാൽ പെറോട്ട കഴിച്ചിട്ടുണ്ടോ ?

എന്നും വ്യത്യസ്തമായ പലഹാരങ്ങൾ കഴിക്കാനാണ് നമ്മളെല്ലാം ഇഷ്ടപ്പെടുന്നത്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ പാൽ പെറോട്ട എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 2 കപ്പ് മൈദ മാവ് എടുക്കുക. ശേഷം മൈദയിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം അതിനൊപ്പം ഒരു കോഴി മുട്ട പൊട്ടിച്ചതും, ആവശ്യമായ ഉപ്പും, ചേർത്ത് കൈ കൊണ്ട് നല്ലപോലെ മിക്‌സാക്കുക.

ശേഷം കുറെച്ചെയായി തിളപ്പിച്ചാറിയ പാൽ ചേർത്ത് മാവിനെ നല്ലപോലെ കുഴച്ചെടുക്കുക. ശേഷം കുഴച്ചെടുത്ത മാവിലേക്ക് ഒരു ടീസ്പൂൺ നെയ്യും ചേർത്ത് നല്ലപോലെ കുഴക്കുക. എന്നിട്ട് കുറച്ചു നെയ്യും തടകി 20 മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം മാവിനെ രണ്ടായി മുറിച്ചെടുക്കുക. എന്നിട്ട് മാവിനെ നല്ല സ്മൂത്തായി പരത്തിയെടുക്കുക. ശേഷം പരത്തിയെടുത്ത മാവിലേക്ക് കുറച്ചു നെയ്യ് തടവുക. എന്നിട്ട് നെയ് അകത്തു വരത്തക്ക വിധം ഒരു സൈഡിൽ നിന്നും ചുരുട്ടിയെടുക്കുക,

എന്നിട്ട് ചുരുട്ടിയെടുത്ത മാവിനെ എത്ര വലിപ്പമുള്ള മാവാണ് വേണ്ടത് ആ രീതിയിൽ മുറിച്ചെടുക്കുക. എന്നിട്ട് കൗണ്ടർ ടോപ്പിലിട്ട് ആ മാവിനെ പരത്തുക. എല്ലാ മാവും ഇതുപോലെ സ്കോയർ ഷെയ്പ്പിൽ പരത്തിയ ശേഷം ചുട്ടെടുക്കാം. ഇനി ഒരു സൈഡ് വെന്തുവന്നാൽ മുകളിലായി നെയ്യ് തടവുക. തിരിച്ചും മറിച്ചുമിട്ട് നെയ്യ് തടകിയ ശേഷം ഓരോന്നായി ചുട്ടെടുക്കുക.

മീഡിയം ഫ്ളൈമിൽ വെച്ച് വേണം പാൽ പെറോട്ട ചുട്ടെടുക്കാൻ. അപ്പോൾ വളരെ ടേസ്റ്റിയായ പാൽ പെറോട്ട തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ പാൽ പെറോട്ട തയ്യാറാക്കി നോക്കണേ. ഉള്ളിൽ ലെയറുകൾ പോലെയാണ് ഈ പാൽ പെറോട്ട കിട്ടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ വളരെ രുചിയേറിയതാണ് ഇത്. എല്ലാവരും ഉറപ്പായും ഈ രീതിയിൽ പാൽ പെറോട്ട തയ്യാറാക്കി നോക്കണേ.

Leave a Reply