പൂക്കൾ കൊഴിഞ്ഞുപോകാതെ നിറച്ചും കായ് പിടിക്കാനായി മാതളത്തിന് നൽകേണ്ട പരിചരണം

ഒരുപാട് ഔഷധ ഗുണങ്ങളുള്ള ഒരു ഫ്രൂട്ടാണ് മാതളം. എന്നാൽ മാതളത്തിനുണ്ടാകുന്ന ഒരു പ്രശ്നമാണ് ഉണ്ടാകുന്ന പൂവ് പൊഴിഞ്ഞു പോകുന്നത്. എന്നാൽ ഇന്ന് നമുക്ക് എങ്ങനെ മാതളം പൂവ് കൊഴിഞ്ഞുപോകാതെ നിറച്ചും കായ് പിടിക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം. മാതളം വിത്ത് മുളപ്പിച്ചും, നഴ്‌സറികളിൽ നിന്ന് നല്ല തൈകൾ വാങ്ങി വെച്ചും നമുക്ക് മാതളം കൃഷി ചെയ്യാവുന്നതാണ്.

നഴ്‌സറികളിൽ നിന്നും തൈ വാങ്ങുബോൾ കായ്ച്ചു നിൽക്കുന്നതോ പൂത്തു നിൽക്കുന്നതോ ആയ തൈകൾ വാങ്ങാതിരിക്കുക. അതുമാത്രമല്ല നല്ല കരുത്തുള്ള തൈകൾ നോക്കി വാങ്ങാനും ശ്രമിക്കുക. വിത്ത് മുളപ്പിച്ചു ഉണ്ടാക്കുന്ന തൈകളേക്കാൾ നഴ്‌സറികളിൽ നിന്നും വാങ്ങുന്ന ബഡ് തൈകളാണ് നല്ലത്. അതുപോലെ തന്നെ നല്ല പോലെ സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ ഈ മാതള തൈകൾ നടാനും ശ്രദ്ധിക്കുക. ചൂടിനെ പ്രതിരോധിക്കാനുള്ള കഴിവുള്ള ഒരു ഫലമായത് കൊണ്ട് തന്നെ നിറച്ചും കായ്കൾ പിടിക്കാൻ ഇത് കാരണമാകുന്നു.

എന്നാൽ പലരുടെയും ഒരു പരാതിയാണ് മാതളത്തിൽ നിറച്ചു പൂക്കൾ ഉണ്ടാകുന്നു. എന്നാൽ പൂക്കുന്ന പൂക്കളെല്ലാം കായ് പിടിക്കാതെ കൊഴിഞ്ഞു പോകുന്നു എന്നത്. എന്നാൽ ഈ പ്രശ്നം വരാതിരിക്കാൻ ഒരു ദിവസത്തിൽ മൂന്ന് നേരമെങ്കിലും വെള്ളം നനച്ചു കൊടുക്കാൻ ശ്രമിക്കുക. അതുപോലെ തന്നെ ചെടിയുടെ ചുവട്ടിലായി കുറച്ചു കരിയിലകൾ കൂട്ടിയിട്ട ശേഷം വെള്ളം നനച്ചു കൊടുക്കുവാൻ ശ്രദ്ധിക്കുക.

ഇനി ചെടികളിൽ കീടങ്ങളുടെ ശല്യം കൊണ്ടും പൂക്കൾ കൊഴിഞ്ഞുപോകുന്നതാണ്. അതുകൊണ്ട് തന്നെ ജൈവ കീട നാശിനികൾ ഉപയോഗിച്ചുകൊണ്ടും മാതളത്തിലെ കീടങ്ങളെ നമുക്ക് അകറ്റി നിർത്താവുന്നതാണ്. ഇനി മാതള ചെടിക്ക് പ്രധാനമായി ഉണ്ടാകുന്ന ഒരു പ്രശനമാണ് പൂപ്പൽ ബാധ. ഇത് ഇല്ലായ്മ ചെയ്യാൻ നല്ല ആൻഡി ഫങ്കൽ സ്പ്രേകൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്. മാർക്കറ്റിൽ നല്ല ഡിമാൻഡുള്ള ഒരു ഫ്രൂട്ടായത് കൊണ്ട് തന്നെ ഇതൊരു കൃഷിയായി മുന്നോട്ട് കൊണ്ട് പോകാനും സാധിക്കുന്നതാണ്. കൂടുതൽ അറിവിലേക്കായി മുകളിലായുള്ള വീഡിയോ കണ്ടുനോക്കൂ.

Leave a Reply