പൊട്ടറ്റോ ഡോണറ്റ്സ് കഴിച്ചിട്ടുണ്ടോ ? എന്റമ്മോ ബല്ലാത്ത ടേസ്റ്റ്

നിങ്ങൾ പൊട്ടറ്റോ ഡോണറ്റ്സ് കഴിച്ചിട്ടുണ്ടോ. എന്നാൽ ഇന്ന് നമുക്ക് ഉരുളകിഴങ്ങ് കൊണ്ടുള്ള ഡോണറ്റ്സ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം വലിയ മൂന്ന് പൊട്ടറ്റോ പുഴുങ്ങിയ ശേഷം തൊലി കളഞ്ഞു ഉടച്ചെടുക്കുക. ശേഷം അതിനൊപ്പം ഒരു സവാള പൊടിയായി അരിഞ്ഞതും, ഇനി ചെറുതായി അരിഞ്ഞ മൂന്ന് പച്ചമുളകും, കുറച്ചു മല്ലിയില ചെറുതായി അരിഞ്ഞതും, ഒരു ടീസ്പൂൺ മുളക്പൊടി, ഒരു ടീസ്പൂൺ കുരുമുളക് പൊടി, ഒരു ടീസ്പൂൺ ചാറ്റ് മസാല, മൂന്ന് ടേബിൾ സ്പൂൺ മൈദ, ഒരു മുട്ട നന്നായി ബീറ്റാക്കിയത്, എന്നിവ ചേർക്കുക.

ഇനി ഒരു കപ്പ് ബ്രെഡ് പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് കൈ കൊണ്ട് നന്നായി കുഴക്കുക. ശേഷം നല്ല സ്മൂത്തായി കുഴച്ചെടുക്കുക. എന്നിട്ട് ഡോണറ്റ്സിന്റെ ആകൃതിയിൽ ഷെയ്‌പ്പാക്കി എടുക്കുക. ഉഴുന്നുവടയുടെ ആകൃതിയിൽ ആക്കിയാലും മതിയാകും. ശേഷം എല്ലാ മാവിനേയും ഷെയ്പ്പാക്കിയ ശേഷം ഒരു മുട്ട പൊട്ടിച്ചു ഒരു ബൗളിലേക്ക് എടുക്കുക. ശേഷം കുറച്ചു ബ്രെഡ് പൊടിയും ഒരു പാത്രത്തിലിട്ട് വെക്കുക. ഇനി ഷെയ്പ്പാക്കിയ ഓരോന്നും മുട്ടയിൽ മുക്കി ബ്രെഡ് പൊടിയിൽ കോട്ട് ചെയ്യുക.

ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിൽ ഓരോ ഡോണറ്റ്സായി ഇട്ടു കൊടുക്കുക. മീഡിയം ടു ഹൈ ഫ്ളൈമിലിട്ടു വേണം ഡോണറ്റ്സ് ഫ്രൈ ആക്കാൻ. രണ്ട് സൈഡും ഒരു ബ്രൗൺ കളർ ആകുന്നത് വരെ ഫ്രൈ ചെയ്യുക. ശേഷം കോരി എടുക്കുക. ഇനി എല്ലാ ഡോണറ്റ്സിനെയും ഇതുപോലെ ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഡോണറ്റ്സ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സ്നാക്ക് തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു സ്നാക്കാണ് ഇത്. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page