എല്ലാ കറികളിലും രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന ഇലകളാണ് മല്ലിയിലയും പൊതിനയിലയും, കറിവേപ്പിലയുമെല്ലാം. എന്നാൽ കടയിൽ നിന്നും വാങ്ങിച്ചു കുറച്ചു ദിവസമാകുമ്പോൾ തന്നെ ഈ ഇലകളെല്ലാം വാടി പോകാറുണ്ട്. അതുകൊണ്ട് തന്നെ കറി വെക്കുന്ന സമയം ഈ ഇലകളെല്ലാം നമ്മുടെ കയ്യിൽ കാണില്ല എന്നതാണ് വാസ്തവം. എന്നാൽ ഇന്ന് നമുക്ക് ഈ ഇലകൾ എത്ര ദിവസം വെച്ചിരുന്നാലും വാടാതിരിക്കാൻ എങ്ങനെയാണ് സൂക്ഷിക്കേണ്ടത് എന്ന് നോക്കാം.
ആദ്യം മല്ലിയില എങ്ങനെയാണ് സൂക്ഷിക്കേണ്ടത് എന്ന് നോക്കാം. അതിനായി ഒരു പിടി മല്ലിയില എടുക്കുക. ശേഷം അതിന്റെ വേരിനെ മുറിച്ചു മാറ്റുക. ശേഷം മല്ലിയിലയുടെ കെട്ട് അഴിച്ചു മാറ്റിയ ശേഷം ഒന്ന് വിടർത്തി ഇടുക. എന്നിട്ട് കേടു വന്നിട്ടുള്ള ഇലകളെ എടുത്തു മാറ്റുക. ശേഷം ഈ ഇലയെ എങ്ങനെയാണ് ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് എന്ന് നോക്കാം. അതിനായി എയർ ടൈറ്റായ ഒരു ബോട്ടിൽ എടുക്കുക. ശേഷം ഒരു ടിഷ്യൂ പേപ്പർ എടുക്കുക. എന്നിട്ട് അതിനെ ഈ കണ്ടെയ്നറിലേക്ക് നിരത്തി വെക്കുക. ശേഷം അതിന്റെ മുകളിൽ മല്ലിയില വെക്കുക. ശേഷം മുകളിലായി ഒരു ടിഷ്യൂ കൂടി വെച്ച് കൊടുക്കുക. ശേഷം നല്ല പോലെ അടച്ചു ഫ്രിഡ്ജിൽ സൂക്ഷിക്കുക.
ഒരു മൂന്ന് ആഴ്ചയോളം മല്ലിയില കേടു വരാതെ ഇതുപോലെ കിട്ടുന്നതാണ്. ശേഷം ഇടയ്ക്കിടെ ടിഷ്യൂ മാറ്റി കൊടുക്കുക. ഇനി പൊതിനയിലയും ഇതുപോലെ തന്നെ സൂക്ഷിച്ചു വെക്കാവുന്നതാണ്. ഇനി കറിവേപ്പിലയും ഇതുപോലെ തന്നെ സൂക്ഷിച്ചു വെക്കാവുന്നതാണ്. എല്ലാവർക്കും ഉപകാരപ്പെടുത്ത ഒരു അറിവായിരിക്കും ഇത്. എത്ര ദിവസം വേണമെങ്കിലും ഇലകളുടെ ഫ്രഷ്‌നസ്സ് നഷ്ടമാകാതെ നമുക്ക് ഉപയോഗിക്കാവുന്നതാണ്, എല്ലാവരും ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്തു നോക്കണേ.