നാരങ്ങാ വെള്ളം ഒരിക്കലെങ്കിലും ഈ രീതിയിൽ തയ്യാറാക്കി കുടിച്ചിട്ടുണ്ടോ

ഇപ്പോൾ നോമ്പ് കാലമല്ലേ അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഇഫ്താറിന് തയ്യാറാക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിലുള്ള ഒരു ലെമൺ ജ്യൂസ് തയ്യാറാക്കിയാലോ. എന്നും ഒരേപോലെ ലെമൺ ജ്യൂസ് തയ്യാറാക്കുന്നതിനേക്കാൾ ഇന്ന് കുറച്ചു വ്യത്യസ്തമായി നാരങ്ങാ വെള്ളം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി നാലു നാരങ്ങാ പിഴിഞ്ഞ് ജ്യൂസ് എടുക്കുക. ശേഷം ജ്യൂസിനെ ഒരു മിക്സിയുടെ ജാറിലേക്ക് ഒഴിക്കുക. ശേഷം അതിനൊപ്പം ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞ ശേഷം മിക്സിയുടെ ജാറിലേക്ക് ചേർക്കുക.

ഇനി ഒരു പീസ് പച്ചമുളക്, ശേഷം രണ്ട് ടേബിൾ സ്പൂൺ ചിരകിയ തേങ്ങാ കൂടി മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം മധുരത്തിനാവശ്യമായ അര കപ്പിനടുത്തു പഞ്ചസാരയും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു കപ്പ് തണുപ്പുള്ള വെള്ളവും ചേർത്ത് ഇതെല്ലാം കൂടി നല്ല പോലെ അടിച്ചെടുക്കുക. നല്ല പോലെ അരച്ചെടുത്ത ജ്യൂസിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കുക. ശേഷം ഒരു അരിപ്പയിലൂടെ ഈ ജ്യൂസിനെ അരിച്ചെടുക്കുക.

ശേഷം അരിച്ചെടുത്ത ജ്യൂസിനെ കുറച്ചു ഐസ് ക്യൂബ്‌സും ചേർത്ത ശേഷം ഒരു സെർവിങ് ഗ്ലാസ്സിലേക്ക് മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ലെമൺ ജ്യൂസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ലെമൺ ജ്യൂസ് തയ്യാറാക്കി നോക്കണേ. ഈ ഇഫ്താറിന് ഒരു ദിവസമെങ്കിലും ഈ നാരങ്ങാ വെള്ളം ഒന്ന് ട്രൈ ചെയ്തു നോക്കൂ. പിന്നെ ഈ ഡ്രിങ്കായിരിക്കും നിങ്ങളുടെ ഫേവറേറ്റ് ലെമൺ ജ്യൂസ്.

Leave a Reply

You cannot copy content of this page