ഇന്ന് നമുക്കൊരു സിംപിൾ അൽഫഹം ചിക്കൻ പരിചയപ്പെട്ടാലോ. അതെ വളരെ എളുപ്പത്തിലും എന്നാൽ അതെ അൽഫഹം ചിക്കൻറെയും രുചിയിലും എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒരു ചിക്കൻ നടുവിലായി കീറി എന്നിട്ട് എല്ലാ ഭാഗത്തും വരഞ്ഞു കൊടുക്കുക. ഇനി ഒരു മുറി നാരങ്ങാ നീരും ആവശ്യമായ ഉപ്പും ചിക്കനിൽ തേച്ചു പിടിപ്പിക്കുക. എന്നിട്ട് അര മണിക്കൂറോളം ഫ്രിഡ്ജിലേക്ക് മാറ്റുക. ഇനി ഒരു പച്ചമുളകും, ഒരു പിടി മല്ലിയിലയും, ഒരു തക്കാളിയും, ഒരു കഷ്ണം ഇഞ്ചിയും, ഒരു ചെറിയ ഉള്ളിയും, രണ്ട് അല്ലി വെളുത്തുള്ളിയും ആണ് ചേരുവകൾ.
ശേഷം ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, ഒരു ടീസ്പൂൺ കുരുമുളക്പൊടി, ഒരു ടീസ്പൂൺ കാശ്മീരി മുളക്പൊടി, കാൽ ടീസ്പൂൺ ജീരകപ്പൊടി, ഒരു നുള്ള് ഗരം മസാല, ഇനി ഇതെല്ലാം കൂടി മിക്സിയിൽ ഇട്ടു കൊടുക്കുക. ഇനി നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ഇനി ഇത് ഒരു ബൗളിലേക്ക് മാറ്റിയ ശേഷം രണ്ട് ടേബിൾ സ്പൂൺ തൈരും, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഈ മസാല ചിക്കനിൽ തേച്ചു പിടിപ്പിക്കുക.
ഇനി ഇത് അഞ്ചോ ആറോ മണിക്കൂറോളം ഫ്രിഡ്ജിലേക്ക് മാറ്റുക. ഇനി ഒരു മണിക്കൂറോളം ഓവനിൽ വെച്ച് ബേക്കാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ അൽഫഹം ചിക്കൻ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മലബാർ അടുക്കള മീഡിയ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

by