ക്രീമിയായ വൈറ്റ് സോസ് പാസ്ത കഴിച്ചിട്ടുണ്ടോ

ഇന്നത്തെ തലമുറക്ക് ഒരുപാട് ഇഷ്ടമുള്ള റെസിപ്പികളിൽ ഒന്നാണ് പാസ്ത.എന്നാൽ ഇന്ന് നമുക്ക് നല്ല ക്രീമി പാസ്ത വൈറ്റ് സെസിൽ തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ക്രീമി പാസ്ത എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന്. അതിനായി 200 ഗ്രാം പാസ്ത എടുക്കുക. ശേഷം ഒരു പാനിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് പാസ്തക്ക് ആവശ്യമായ ഉപ്പും, ഒരു ടേബിൾ സ്പൂൺ ഓയിലും ചേർക്കുക. ശേഷം പാസ്തയെ വെള്ളത്തിലേക്ക് ചേർത്ത് നന്നായി വേവിച്ചെടുക്കുക.

ശേഷം വെന്തുവന്ന പാസ്തയെ വെള്ളത്തിൽ നിന്നും ഊറ്റിയെടുത്ത ശേഷം കുറച്ചു തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക, ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ മെൽറ്റാക്കി എടുക്കുക. ശേഷം ബട്ടറിലേക്ക് ഏഴു അല്ലി വെളുത്തുള്ളി ഒന്ന് വഴറ്റിയ ശേഷം ഒരു ക്യാരറ്റ് ചെറുതായി അരിഞ്ഞതും, ഒരു ക്യാപ്സിക്കത്തിന്റെ പകുതി ചെറുതായി അരിഞ്ഞതും, ഒരു സവാള സ്‌കോയർ ഷെയ്പ്പിൽ മുറിച്ചതും കൂടി ബട്ടറിലേക്ക് ചേർത്ത് വഴറ്റുക.

ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വഴറ്റിയെടുത്ത പച്ചക്കറിയിലേക്ക് ഒരു ടീസ്പൂൺ കുരുമുളക്പൊടിയും, ഒരു ടീസ്പൂൺ വറ്റൽമുളക് ക്രഷ് ആക്കിയതും, ഒരു ടീസ്പൂൺ ഒറിഗാനോയും ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് ഈ പച്ചക്കറികളെല്ലാം വേറൊരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ബട്ടർ ചേർത്ത് മെൽറ്റാക്കുക. ശേഷം അതിലേക്ക് മൂന്നു ടേബിൾ സ്പൂൺ മൈദയും ചേർത്ത് നന്നായി ബട്ടറുമായി യോജിപ്പിക്കുക.

എന്നിട്ട് അതിലേക്ക് ഒരു കപ്പ് പാലും ചേർത്ത് നന്നായി മൈദയുമായി ഇളക്കി ഒരു ക്രീം പരുവത്തിലാക്കി എടുക്കുക. ശേഷം തിക്കായി വന്ന മിക്സിലേക്ക് ഒരു കപ്പ് പാലും കൂടി ചേർത്ത് എന്നായി ഇളക്കുക. എന്നിട്ട് നല്ല പോലെ ലൂസായി വന്ന മിക്സിലേക്ക് കാൽ കപ്പ് ചീസ് ഗ്രേറ്റാക്കിയതും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം നേരത്തെ വേവിച്ചെടുത്ത പച്ചക്കറിയും, വേവിച്ചു മാറ്റി വെച്ച പാസ്തയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. എന്നിട്ട് കുറച്ചു കുരുമുളക് പൊടിയും ചേർത്ത് ഇളക്കി സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ക്രീമി വൈറ്റ് സോസ് പാസ്ത തയ്യറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഒരിക്കലെങ്കിലും പാസ്ത തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page