ഇനി നല്ല സോഫ്റ്റ് ഉണ്ണിയപ്പം തയ്യാറാക്കാം സിമ്പിളായി

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് ഉണ്ണിയപ്പം. എന്നാൽ പലരുടേയും പരാതിയാണ് ഉണ്ണിയപ്പം നല്ല സോഫ്റ്റായി ഉണ്ടാക്കാൻ കഴിയുന്നില്ല എന്നത്. എന്നാൽ ഇന്ന് നമുക്ക് നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഉണ്ണിയപ്പം തയ്യാറാക്കിയാലോ. അപ്പോൾ നമുക്ക് നോക്കാം ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു ബൗളിലേക്ക് ഒരു കപ്പ് മൈദയും ഒരു കപ്പ് റവയും എടുക്കുക. ശേഷം ഇവ രണ്ടും നല്ലപോലെ മിക്സ് ആക്കുക.

ശേഷം 3 പപ്പടം വെള്ളത്തിലിട്ട് കുതിർത്താനായി വെക്കുക. എന്നിട്ട് കുതിർന്നു കിട്ടിയ പപ്പടം ആ വെള്ളത്തോടൊപ്പം ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് നല്ലപോലെ അരച്ചെടുക്കുക. ശേഷം അരച്ചെടുത്ത പപ്പടം മിക്സിനെ ഈ മാവിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു കപ്പ് ശർക്കരപ്പാനി മാവിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം പാകത്തിനുള്ള മിക്സ് ആയിട്ടില്ല എങ്കിൽ കാൽ കപ്പ് വെള്ളം കൂടി ചേർത്ത് നല്ലപോലെ ഇളക്കുക.

ശേഷം നല്ലപോലെ ഇളക്കി മിക്സ് ആക്കി വെച്ച ബാറ്റർ അരമണിക്കൂറോളം റെസ്റ്റ് ചെയ്യാനായി അടച്ചു മാറ്റി വെക്കുക. ശേഷം ഒരു ചെറിയ പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്തു കൊടുക്കുക. ശേഷം നെയിലേക്ക് ഒരുപിടി തേങ്ങാക്കൊത്ത് ചേർക്കുക. എന്നിട്ട് തേങ്ങയെ ഒരു ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽ നിന്നും കോരി എടുത്ത് ഉണ്ണിയപ്പത്തിന്റെ ബാറ്ററിലേക്ക് ചേർത്തു കൊടുക്കുക.

അര മണിക്കൂർ ആയപ്പോൾ ബാറ്റർ കുറച്ചുകൂടി കട്ടിയായി വന്നിട്ടുണ്ട് എങ്കിൽ അതിലേക്ക് കാൽകപ്പ് വെള്ളം കൂടി ചേർത്ത് ഒരു റിബൺ മിക്സിന്റെ പരുവത്തിൽ ആക്കി എടുക്കുക. ശേഷം നേരത്തെ വറുത്തെടുത്ത തേങ്ങാക്കൊത്തും മുക്കാൽ ടീസ്പൂൺ കരിഞ്ചീരകവും ചേർത്ത് നല്ലപോലെ മിക്സ് ആക്കി എടുക്കുക. ശേഷം ഒരു ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ഓരോ കുഴിയിലേക്കും മുക്കാൽ ഭാഗത്തോളം വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. എന്നിട്ട് ചൂടായ എണ്ണയിലേക്ക് ഓരോ കുഴിയിലും മുക്കാൽ ഭാഗത്തോളം മാവൊഴിച്ച് ഉണ്ണിയപ്പം ചുട്ടെടുക്കുക.

ഒരു സൈഡ് മൂത്തുവരുമ്പോൾ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂത്തുവരുമ്പോൾ കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റി യായിട്ടുള്ള ഉണ്ണിയപ്പം തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഉണ്ണിയപ്പം തയ്യാറാക്കി നോക്കണേ. ചൂട് കട്ടനൊപ്പം കഴിക്കാൻ പറ്റിയ നല്ലൊരു സ്നാക്കാണിത്. വളരെ സിമ്പിളായി തന്നെ നമുക്ക് ചെയ്തെടുക്കാൻ കഴിയും. ഉറപ്പായും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page