കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു റൈസാണ് മന്തി റൈസ്. എന്നാൽ മുട്ട കൊണ്ട് നിങ്ങൾ മന്തി ഉണ്ടാക്കിയിട്ടുണ്ടോ. വളരെ ടേസ്റ്റിയായ മന്തി നമുക്ക് മുട്ട കൊണ്ട് തയ്യാറാക്കാൻ കഴിയും. അപ്പോൾ എങ്ങനെയാണു ഈ മന്തി റൈസ് മുട്ട വെച്ചിട്ട് തയ്യാറാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് മുക്കാൽ ടീസ്പൂൺ മുളക്പൊടി, രണ്ട് നുള്ളു മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ കുരുമുളക്പൊടി, ആവശ്യത്തിന് ഉപ്പ്, ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ഒരു ടീസ്പൂൺ ഓയിലും രണ്ട് ടീസ്പൂൺ വെള്ളവും ചേർത്ത് മിക്‌സാക്കുക.
ശേഷം പുഴുങ്ങി വെച്ചിട്ടുള്ള മുട്ടയെ ഈ മസാലയിലേക്ക് ചേർത്ത് ഇളക്കുക. ഇനി ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് കുറച്ചു ഗ്രാമ്പൂ, പട്ട, ഏലക്ക, കുറച്ചു കുരുമുളക്, തക്കോലം, ഇത്രയും ചേർക്കുക. ഇനി ഒരു നാരങ്ങയുടെ പകുതി നീരും, ഒരു ടേബിൾ സ്പൂൺ ഓയിലും, ആവശ്യത്തിന് ഉപ്പും, ചേർത്ത് വെള്ളം തിളപ്പിക്കുക. ശേഷം വെള്ളത്തിലേക്ക് രണ്ട് കപ്പ് ബസുമതി റൈസ് അര മണിക്കൂർ കുതിർത്തിയ ശേഷം വെള്ളത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി അടച്ചു വെച്ച് ചോർ വേവിക്കുക. ഇനി പാകത്തിന് വെന്തു വന്ന ചോറിനെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക.
ഇനി ഒരു പാൻ ചൂടാക്കുക. ശേഷം പാനിലേക്ക് അര കപ്പ് സൺ ഫ്‌ളവർ ഓയിൽ ചേർക്കുക. ശേഷം ഒരു മാഗ്ഗി ക്യൂബും, കാൽ ടീസ്പൂൺ ചെറിയ ജീരകം അര ടീസ്പൂൺ വലിയ ജീരകം, കുറച്ചു കുരുമുളക്, മൂന്നു ഏലക്ക, നാല് പീസ് ഗ്രാമ്പൂ ചേർത്ത് മൂപ്പിക്കുക. ഇനി ഒരു ഉണക്ക നാരങ്ങാ കൂടി ഈ സമയം ചേർക്കുക. ഇനി ഒരു സവാള സ്ലൈസാക്കിയതും, രണ്ട് പച്ചമുളക്, ചേർത്ത് മൂപ്പിക്കുക. ശേഷം വാടി വന്ന ഉള്ളിയിലേക്ക് രണ്ട് തക്കാളി പേസ്റ്റ് ചേർത്ത് ഇളക്കുക. ഇനി തക്കാളി പേസ്റ്റ് നന്നായി മൂത്തു വന്നാൽ മുക്കാൽ ടീസ്പൂൺ മല്ലിപ്പൊടി,ചേർക്കുക. മുക്കാൽ ടീസ്പൂൺ മുളക്‌പൊടിയും, അര ടീസ്പൂൺ ഗരം മസാലയും, രണ്ട് നുള്ളു മഞ്ഞൾപ്പൊടി, ചേർത്ത് നന്നായി വഴറ്റുക. മുക്കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് വഴറ്റുക.
ശേഷം മസാല തേച്ചു വെച്ചിട്ടുള്ള മുട്ട ചേർത്ത് വേവിക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് തിളപ്പിക്കുക. ഇനി വേവിച്ചു വെച്ചിട്ടുള്ള ചോർ ഈ സമയം ചേർക്കുക. ശേഷം രണ്ട് ടീസ്പൂൺ മഞ്ഞൾ പൊടി വെള്ളത്തിൽ കലക്കിയ ശേഷം ചോറിന്റെ മുകളിലായി തളിക്കുക. ഇനി ഒരു തീക്കട്ട ഒരു ചെറിയ ബൗളിൽ എടുക്കുക. ശേഷം അതിലേക്ക് എണ്ണ ഒഴിച്ച് പുക വരുമ്പോൾ അടച്ചു വെച്ച് ചോറിൽ സ്‌മോക്കിങ് ഫ്ലേവർ വരുത്തുക. ശേഷം പത്തു മിനിറ്റോളം ലോ ഫ്ളൈമിൽ വെച്ച് ചോറിനെ പാകമാക്കി എടുക്കുക. ഇനി ഫ്ളൈയിം ഓഫ് ചെയ്തു പതിനഞ്ചു മിനിറ്റോളം വീണ്ടും ചോറിനെ അങ്ങനെ തന്നെ വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട മന്തി പാകമായി കിട്ടിയിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു റൈസാണ് ഇത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാണ് ഈ ചോറ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.
