മാവ് കുഴക്കേണ്ട പരത്തേണ്ട, ഒപ്പം കഴിക്കാൻ കറിയും വേണ്ട, പത്തു മിനിറ്റിൽ കിടിലൻ ബ്രേക്ഫാസ്റ്റ്

എന്നും ഒരേ പലഹാരം കഴിക്കാൻ ഇഷ്ടമില്ലാത്തവരാണ് നമ്മൾ മലയാളികൾ. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് തിരക്കുള്ള ദിവസങ്ങളിൽ വളരെ സിമ്പിളായി ഉണ്ടാക്കാൻ പറ്റുന്ന ഒരു ബ്രേക്ഫാസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. മാവ് കുഴക്കേണ്ട പരത്തേണ്ട ഈ പലഹാരത്തിന് ഒപ്പം കഴിക്കാൻ കറി പോലും ആവശ്യമില്ല. ഈ പലഹാരം തയ്യാറാക്കുന്നത് എങ്ങനെ എന്ന് കണ്ടാലോ. ആദ്യം മൂന്ന് തക്കാളി എടുക്കുക. ഇനി മൂന്ന് തക്കാളിയും അരിഞ്ഞു മിക്സിയുടെ ജാറിലേക്ക് മാറ്റുക. ശേഷം ഒരു ചെറിയ കഷ്ണം ഇഞ്ചിയും, മൂന്ന് പീസ് വെളുത്തുള്ളി, രണ്ട് പച്ചമുളക്, ഒരു ചെറിയ തണ്ട് കറിവേപ്പില, അര ടീസ്പൂൺ ചെറിയ ജീരകം, ചേർത്ത് ഫൈൻ പേസ്റ്റായി അരക്കുക.

ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു കപ്പ് റവ മിക്സിയുടെ ജാറിലേക്ക് എടുക്കുക. ശേഷം അര കപ്പ് മൈദ മാവും, നാല് ടേബിൾ സ്പൂൺ തൈരും, കാൽ കപ്പ് തേങ്ങാ ചിരകിയതും, ആവശ്യത്തിന് വെള്ളവും ചേർത്ത് സ്മൂത്തായി അരക്കുക. ശേഷം ഈ മിക്സിനെ തക്കാളി മിക്സിലേക്ക് ചേർക്കുക. ഇനി നന്നായി ഇളക്കി യോജിപ്പിക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ ചില്ലി ഫ്‌ളേക്‌സും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും, കുറച്ചു മല്ലിയില അരിഞ്ഞതും, ചേർത്ത് യോജിപ്പിക്കുക.

ശേഷം പത്തു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. പത്തു മിനിറ്റായപ്പോൾ മാവ് പാകമായി കിട്ടിയിട്ടുണ്ട്. ശേഷം ഒരു തവ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന തവയിലേക്ക് മുക്കാൽ തവി മാവ് ഒഴിച്ച് ഒന്ന് പരത്തിയ ശേഷം ദോശ ചുട്ടെടുക്കുക. ഇനി മൂത്തു വന്ന ദോശയിലേക്ക് കുറച്ചു നെയ്യ് സ്പ്രെഡ്ടാക്കുക. ശേഷം തിരിച്ചിട്ട് മൂപ്പിക്കുക. ഇനി എല്ലാ മാവും ഇതുപോലെ ദോശ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ തക്കാളിയും റവയും കൊണ്ട് തയ്യാറാക്കിയ ദോശ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ ദോശ തീർച്ചയായും തയ്യാറാക്കി നോക്കണേ.

Leave a Reply

You cannot copy content of this page