എല്ലാവർക്കും ഏറെ പ്രിയപ്പെട്ടവയാണ് അച്ചാറുകൾ. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി അച്ചാർ പരിചയപ്പെട്ടാലോ. ചിക്കൻ വെച്ചിട്ടാണ് ഈ അച്ചാർ ഉണ്ടാക്കുന്നത്. അതിനായി കുറച്ചു ചിക്കൻ എടുക്കുക. എല്ലില്ലാത്ത ചിക്കനാണ് വേണ്ടത്. ശേഷം ചിക്കനിലേക്ക് കുറച്ചു ഉപ്പും, കുറച്ചു കാശ്മീരി മുളക്പൊടിയും, ഒരു ടേബിൾ സ്പൂൺ ജിൻജർ ഗാർലിക് പേസ്റ്റും, ചേർത്ത് വെച്ച ചിക്കൻ എണ്ണയിൽ ഫ്രൈ ആക്കി എടുക്കുക. ഇനി ബാക്കിയുള്ള എണ്ണയിൽ കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക.
ഇനി കുറച്ചു കറിവേപ്പിലയും, രണ്ട് വറ്റൽമുളകും, നാല് ടേബിൾ സ്പൂൺ കൊത്തിയരിഞ്ഞെടുത്ത ഇഞ്ചി, അഞ്ചു ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, ചേർത്ത് ഫ്രൈ ആക്കുക. ഇനി ഒന്നര ടീസ്പൂൺ കാശ്മീരി മുളക്പൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ കടുക് ചതച്ചത്, കാൽ ടീസ്പൂൺ ഉലുവ പൊടിച്ചത്, കുറച്ചു കായപ്പൊടി, അര ടീസ്പൂൺ കുരുമുളക് പൊടി ഇത്രയും ചേർത്ത് ഒന്ന് മൂപ്പിച്ച ശേഷം ആവശ്യത്തിനുള്ള ഉപ്പും, ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് ഇളക്കുക.
ഇനി കാൽ കപ്പ് വിനാഗിരി ചേർത്ത് ഇളക്കിയ ശേഷം ഫ്ളൈയിം ഓഫ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ അച്ചാർ ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മാമാസ് ട്രൈഔട്ട് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
