ഇത്രയും ടേസ്റ്റിയായ വാനില കേക്ക് നിങ്ങൾ കഴിച്ചിട്ടുണ്ടോ.

കേക്കുകളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കേക്കാണ് വാനില കേക്ക്. എന്നാൽ ഈ കേക്ക് എങ്ങനെ പെർഫെക്റ്റായി ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ് പഞ്ചസാരയും, ഇരുന്നൂറു ഗ്രാം ബട്ടറും കൂടി ഒരുമിച്ചു ചേർത്ത് മിക്‌സാക്കുക. നന്നായി ബീറ്റാക്കി എടുത്ത മിക്സിലേക്ക് ഒരു ടീസ്പൂൺ വാനില എസ്സെൻസ് ചേർത്ത് കൊടുക്കുക. അതിനു ശേഷം അഞ്ചു ഗ്രാം ബേക്കിങ് സോഡയും, ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, ചേർത്ത് കൊടുക്കുക. ശേഷം നന്നായി ബീറ്റാക്കുക. എന്നിട്ട് നാല് മുട്ട പൊട്ടിച്ചു ഈ മിക്സിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം നന്നായി വീണ്ടും ബീറ്റാക്കി എടുക്കുക.

ഇനി ഇരുന്നൂറ്റി അൻപത് ഗ്രാം മൈദ കുറെച്ചെയായി ചേർത്ത് നന്നായി ബീറ്റാക്കുക. ഇനി നല്ല പോലെ ബീറ്റാക്കിയ ശേഷം ഒരു കേക്ക് ട്രേയിൽ ബട്ടർ പേപ്പർ വെച്ച് കൊടുക്കുക. ശേഷം കുറച്ചു നെയ്യ് മുകളിലായി തടവുക. എന്നിട്ട് ഈ കേക്ക് ബാറ്റെർ അതിലേക്ക് ഒഴിച്ച് കൊടുക്കുക. ഇനി കേക്ക് ടിൻ ഒന്ന് ടാപ്പ് ചെയ്തു കൊടുക്കുക. ഇനി നേരത്തെ ചൂടാക്കി എടുത്ത ഓവനിലേക്ക് ഈ ട്രേ ഇറക്കി വെച്ച് കേക്ക് ബേക്കാക്കി എടുക്കുക. 150 ഡിഗ്രിയിൽ സ്ലോയിലാണ് ഓവൻ വെച്ചിരിക്കുന്നത്. ഒരു മണിക്കൂറായപ്പോൾ കേക്ക് ബെക്കായി കിട്ടുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ ഒരു കേക്കാണ് ഇത്. നല്ല സോഫ്റ്റായ ഈ കേക്ക് എല്ലാവരും ഒന്ന് തയ്യാറാക്കി നോക്കണേ. അവധി കാലങ്ങളിൽ കുട്ടികൾക്ക് കൊടുക്കാൻ പറ്റിയ നല്ലൊരു കേക്ക് റെസിപ്പിയാണ് ഇത്. ഏതൊരാൾക്കും ഈസിയായി തയ്യാറാക്കാനും പറ്റുന്ന ഒരു കേക്കാണ് ഇത്. വത്സലാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഇത് ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page