ചോറിനൊപ്പം ഏതെങ്കിലും അച്ചാറില്ലാതെ ചോറ് കഴിക്കാൻ മടിയുള്ളവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് മൂവാണ്ടൻ മാങ്ങാ കൊണ്ട് ഒരു അടിപൊളി അച്ചാർ എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഒരു പ്രത്യേക മണവും രുചിയുമാണ് ഈ മാങ്ങക്ക്. ആദ്യം നാല് മാങ്ങാ കഴുകി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം മാങ്ങയിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നാല് മണിക്കൂറോളം മാങ്ങാ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം അച്ചാറിടാനായി ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക.
ഇനി ചൂടായി വന്ന ഓയിലിൽ ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം ഒരു പിടി വെളുത്തുള്ളി ചേർത്ത് കൊടുക്കുക. ശേഷം മൂത്തു വന്ന വെളുത്തുള്ളിയിലേക്ക് അഞ്ചു പച്ചമുളക് അരിഞ്ഞത് ചേർത്ത് ഇളക്കുക. ഇനി കുറച്ചു കറിവേപ്പിലയും ഒന്നര ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടിയും ചേർത്തിളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി ചേർത്ത് മിക്‌സാക്കുക. ഇനി കാൽ ടീസ്പൂൺ കായപ്പൊടി ചേർത്ത് യോജിപ്പിക്കുക. ശേഷം മാങ്ങയിൽ നിന്നും ഊറി വന്നിട്ടുള്ള വെള്ളം മാത്രം ഈ മസാലയിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി കാൽ ടീസ്പൂൺ ഉലുവപ്പൊടി, ഈ അരപ്പിനാവശ്യമായ ഉപ്പ് ചേർത്ത് യോജിപ്പിക്കുക. ഇനി കുറുകി വന്ന മസാലയെ ഒന്ന് തണുക്കാനായി വെക്കുക. ശേഷം തണുത്തു വന്ന മിക്സിലേക്ക് അരിഞ്ഞു ഉപ്പ് ചേർത്ത് വെച്ചിട്ടുള്ള മാങ്ങാ ചേർത്തിളക്കുക. ശേഷം ഒരു ദിവസം മുഴുവൻ മാങ്ങാ പാകമായി കിട്ടാനായി വെക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മൂവാണ്ടൻ മാങ്ങാ അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ,മാങ്ങാ അച്ചാറിട്ട് നോക്കണേ. ഓൾ മീഡിയ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഈ ടേസ്റ്റിയായ അച്ചാർ ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
