കപ്പയും ചിക്കനും ഒരുപാട് ഇഷ്ടമുള്ളവരാണ് എല്ലാവരും അല്ലെ. എന്നാൽ ഇത് രണ്ടും കൂടി നിങ്ങൾ ബിരിയാണി വെച്ച് കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ കപ്പയും ചിക്കനും ഒരുമിച്ചാക്കി കഴിച്ചാൽ എങ്ങനുണ്ട് എന്ന് നോക്കിയാലോ. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ പാനിലേക്ക് ചേർത്ത് കൊടുക്കുക. ശേഷം രണ്ട് മീഡിയം വലിപ്പത്തിലുള്ള സവാള ചെറുതായി നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുക്കുക. ശേഷം ഒരു പച്ചമുളക്, മൂന്നു ടേബിൾ സ്പൂൺ വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് ചേർത്ത് വഴറ്റുക.
ഇനി വഴറ്റിയെടുത്ത സവാളയിലേക്ക് ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി,രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി,രണ്ട് ടേബിൾ സ്പൂൺ മുളക്പൊടി,അര ടേബിൾ സ്പൂൺ കുരുമുളക് പൊടി,ഒരു ടീസ്പൂൺ ഗരം മസാല,ഒരു ടീസ്പൂൺ വലിയ ജീരകം പൊടിച്ചത്,രണ്ട് ടീസ്പൂൺ ചിക്കൻ മസാല ചേർത്ത് പൊടികളൊന്നു മൂപ്പിക്കുക. ശേഷം അഞ്ഞൂറ് ഗ്രാം എല്ലോട് കൂടിയ ചിക്കൻ ചേർത്ത് മിക്സാക്കുക. എന്നിട്ട് രണ്ട് കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും രണ്ട് തണ്ട് കറിവേപ്പിലയും ചേർത്ത് നല്ല പോലെ മിക്സാക്കി എടുക്കുക. ശേഷം അടച്ചു വെച്ച് വേവിച്ചെടുക്കുക.
ഇനി നല്ല പോലെ വേവിച്ചെടുത്ത ചിക്കെനിലേക്ക് നല്ല പോലെ വേവിച്ചെടുത്ത ഒരു കിലോ കപ്പ ചേർത്ത് കൊടുക്കുക. ശേഷം നല്ല പോലെ യോജിപ്പിച്ചെടുത്ത ചിക്കനും കപ്പയും അഞ്ചു മിനിറ്റോളം അടച്ചു വെച്ച് ഒന്ന് മിക്സാക്കി എടുക്കുക. ഇനി കപ്പയും ചിക്കനും നല്ല പോലെ വറ്റി സെറ്റായി വന്നിട്ടുണ്ട്. ഇനി ഇത് അടുപ്പിൽ നിന്നും ഇറക്കി വെക്കാം. ഇനി മറ്റൊരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ഇനി ഒരു ടേബിൾ സ്പൂണോളം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് ഒരു ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റുക.
ഇനി കുറച്ചു കറിവേപ്പില കൂടി ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഈ മിക്സിനെ വേവിച്ചു വെച്ചിട്ടുള്ള ചിക്കൻ കപ്പ മിക്സിലേക്ക് ചേർത്ത് യോജിപ്പിക്കുക. ശേഷം കുറച്ചു മല്ലിയില കൂടി ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ കപ്പ ബിരിയാണി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. നേഹ ഫുഡ് സ്റ്റോറീസ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
