നിങ്ങൾ ചക്ക കൊണ്ട് പ്രഥമൻ ഉണ്ടാക്കിയിട്ടുണ്ടോ. എന്നാൽ ഇനി ചക്ക കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് പ്രഥമൻ ഉണ്ടാക്കി നോക്കൂ. അപ്പോൾ ഇന്ന് നമുക്ക് ചക്ക കൊണ്ട് വളരെ ടേസ്റ്റിയായ പ്രഥമൻ ഉണ്ടാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം. അതിനായി പഴുത്ത ഫ്രഷായ ചക്ക കുരു നീക്കം ചെയ്തു വൃത്തിയാക്കി കഴുകി എടുക്കുക. ഒരു നാൽപ്പതോളം ചക്കച്ചുളയാണ് എടുത്തിട്ടുള്ളത്. ശേഷം ചക്കച്ചുളയെ വളരെ ചെറിയ പീസുകളായി മുറിക്കുക. എന്നിട്ട് ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം അര ഗ്ലാസ് വെള്ളം ചേർത്ത് മീഡിയം ഫ്ളൈമിൽ രണ്ട് ഫിസിൽ വരുന്നത് വരെ ചക്ക വേവിച്ചെടുക്കുക. ഇനി വെന്തു പാകമായി വന്ന ചക്കയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി അരച്ചെടുക്കുക.
ഇനി മുന്നൂറ്റി അൻപത് ഗ്രാം ശർക്കര ഒരു ഗ്ലാസ് വെള്ളത്തിൽ ഉരുക്കി എടുക്കുക. ശേഷം തണുത്തു വരുമ്പോൾ ഒന്ന് അരിച്ചെടുക്കുക. ശേഷം മൂന്നു തേങ്ങയുടെ ഒന്നാം പാലും രണ്ടാം പാലും എടുക്കുക. ഒന്നേകാൽ ഗ്ളാസ് ഒന്നാം പാലും, അഞ്ചു ഗ്ളാസ് രണ്ടാം പാലുമാണ് കിട്ടിയിട്ടുള്ളത്. ഇനി നെയ്യിൽകുറച്ചു നട്ട്സും കിസ്സ്മിസ്സും തേങ്ങാകൊത്തും വറുത്തെടുക്കുക. ഇനി അടിക്കടിയുള്ള ഒരു പാത്രത്തിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം നെയ്യിലേക്ക് അരച്ച് വെച്ചിട്ടുള്ള ചക്ക പേസ്റ്റ് ചേർത്ത് കൊടുക്കുക. മീഡിയം ഫ്ളൈമിൽ പതിനഞ്ചു മിനിറ്റോളം വരട്ടുക. ഇനി അരിച്ചു വെച്ചിട്ടുള്ള ശർക്കര പാനി കുറെച്ചെയായി ചേർത്ത് ഇളക്കുക. ശേഷം ഒന്ന് തിക്കായി വന്ന ശർക്കര പാനിയിലേക്ക് അഞ്ചു ഗ്ലാസ് തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് ഇളക്കുക. ശേഷം ഇളക്കി കുറുക്കി എടുക്കുക.
ഇനി കുറിച്ചായി ശർക്കര പാനി ചേർത്ത് ഇളക്കുക. ശേഷം കുറുകി വന്ന രണ്ടാം പാലിലേക്ക് ഒന്നാം പാൽ ചേർത്ത് കൊടുക്കുക. ശേഷം കാൽ ടീസ്പൂൺ ജീരകപ്പൊടിയും, കാൽ ടീസ്പൂൺ ചുക്ക് പൊടിയും, അര ടീസ്പൂൺ ഏലക്ക പൊടിച്ചതും, ചേർത്ത് മിക്‌സാക്കുക. ഇനി രണ്ട് പിഞ്ച് ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം തിളച്ചു വന്ന പായസം ഫ്ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് നെയ്യിൽ വറുത്തു വെച്ചിട്ടുള്ള നട്ട്സും കിസ്സ്മിസ്സും തേങ്ങാകൊത്തും ചേർത്ത് മിക്‌സാക്കുക. ഇനി പായസം തണുത്തു വരുമ്പോൾ ഫ്ളൈയിം ഓഫ് ചെയ്തു സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ചക്ക പായസം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് ചക്ക പ്രഥമൻ തയ്യാറാക്കി നോക്കണേ. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി. എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
